കുണ്ടറയിൽ എംഡിഎംഎയുമായി 5 യുവാക്കൾ പിടിയിൽ

Jul 15, 2023

seena

കൊല്ലം: കുണ്ടറയിൽ 82 ഗ്രാം എംഡിഎംയുമായി അഞ്ച് യുവാക്കൾ പിടിയിൽ. പെരിനാട് ചന്ദനത്തോപ്പ് സ്വദേശി വിഷ്ണു വിജയൻ, പ്രഖിൽ, ഉമര്‍ ഫാറൂഖ്, ചാത്തിനംകുളം സ്വദേശി മുഹമ്മദ് സലാഷ്, കുരീപ്പള്ളി സ്വദേശി ഷംനാദ്, എന്നിവരാണ് കുണ്ടറ പൊലീസിന്‍റെ പിടിയിലായത്. വിപണിയിൽ മൂന്നുലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംഎയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. എൽഎംഎസ് ആശുപത്രിക്ക് സമീപമുള്ള കനാൽ റോഡിൽ വച്ചാണ് മയക്കുമരുന്ന് സംഘം പിടിയിലായത്. കൊല്ലം റൂറൽ എസ്‍പിക്ക് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പൊലീസിനെ കണ്ട് കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തിനെ പിന്തുടര്‍ന്നാണ് പിടികൂടിയത്. മയക്കുമരുന്ന് ബെംഗളൂരുവിൽ നിന്ന് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റ‍ഡിയിലെടുത്തു.

cake tower new
LATEST NEWS
ഇന്ത്യ; അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

ഇന്ത്യ; അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

ഡല്‍ഹി: ഡല്‍ഹിയില്‍ വെച്ച് നടക്കാനിരിക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ഒന്നാം ടി20 മത്സരം...

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും....