വീട്ടില്‍ മാലിന്യം കത്തിക്കുന്നതിനിടെ പൊള്ളലേറ്റു; മൂന്ന് വയസുകാരന് ദാരുണാന്ത്യം

Sep 24, 2022

seena

വീട്ടില്‍ മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ പൊള്ളലേറ്റ മൂന്നുവയസ്സുകാരന്‍ മരിച്ചു. കണ്ടമംഗലം അമ്പാഴക്കോട് വീട്ടില്‍ നൗഷാദിന്റെയും ഹസനത്തിന്റെയും മകന്‍ റയാന്‍ ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. വീടിന്റെ പിന്‍വശത്ത് മാലിന്യം കൂട്ടിയിട്ട് കത്തിക്കയായിരുന്നു ഹസനത്ത്. തീയിട്ടതിന് ശേഷം വീടിനകത്തേക്ക് പോയ ഹസനത്ത് റയാന്‍ കളിക്കാനായി പിറകുവശത്തേക്ക് ഇറങ്ങിയത് കണ്ടില്ല. കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയപ്പോഴാണ് തീപടര്‍ന്ന് പൊള്ളലേറ്റത് കണ്ടത്.

റയാനെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍കോളജിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. 80 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. സംഭവത്തില്‍ മണ്ണാര്‍ക്കാട് പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു.

cake tower new
LATEST NEWS
എൽനിനോ ശക്തമാകുന്നു, ഇന്ത്യയിൽ ഡെങ്കിപ്പനി കൂടാൻ സാധ്യത, മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യസംഘടന

എൽനിനോ ശക്തമാകുന്നു, ഇന്ത്യയിൽ ഡെങ്കിപ്പനി കൂടാൻ സാധ്യത, മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യസംഘടന

ഡൽഹി: എൽനിനോ പ്രതിഭാസം ഇന്ത്യയിൽ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് ലോകാരോഗ്യ...