വർക്കല തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ കീഴിലുള്ള ശ്രീ ജനാർദ്ദനസ്വാമി ക്ഷേത്ര ചക്ര തീർത്ത് കുളത്തിന് സമീപത്ത് സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളി ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾ ദുർഗന്ധം മൂലം മൂക്കു പൊത്തി പോകേണ്ട അവസ്ഥയാണ്. ക്ഷേത്രക്കുളത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് കുളത്തിലെ വെള്ളം പുറത്തേക്ക് ഒഴുകി കടലിലേക്ക് പോകുന്ന തണ്ണീർത്തടത്തിലാണ് രാത്രിയുടെ മറവിൽ സാമൂഹ്യവിരുദ്ധർ വാഹനത്തിൽ സെപ്റ്റിക് മാലിന്യം തള്ളിയതായി ഭക്തജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്.
നിരവധി ഭക്തരും തീർത്ഥാടകരും പരിപാവനമായ ക്ഷേത്രക്കുളത്തെ ആശ്രയിക്കുന്നത്. സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളിയ സാമൂഹ്യവിരുദ്ധരെ ഉടൻ നിയമത്തിനു മുന്നിൽ എത്തിക്കണമെന്നാണ് ഭക്തജനങ്ങളുടെ ആവശ്യം. നടപടി ഉടൻ സ്വീകരിക്കുമെന്ന് ക്ഷേത്ര ദേവസം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പറഞ്ഞു. മത്സ്യ വില്പന കഴിഞ്ഞു എത്തുന്ന കച്ചവടക്കാരും ക്ഷേത്രക്കുളത്തിൽ മത്സ്യ വില്പനയ്ക്ക് ഉപയോഗിക്കുന്ന പെട്ടികളും കഴുകി വൃത്തിയാക്കുന്നതും പതിവ് കാഴ്ചയാണെന്ന് ഭക്തർ പറയുന്നുണ്ട്.