മൈക്രോ ഫിനാൻസ് ലോൺ വിതരണം ചെയ്തു

May 13, 2026

seena

മഹാകവി കുമാരനാശാൻ സ്മാരക വാമനപുരം SNDP യൂണിയൻ പരിധിയിൽ വരുന്ന 819-)0 നമ്പർ വെഞ്ഞാറമൂട് ശാഖയിൽ പ്രവർത്തിക്കുന്ന ശ്രീഗുരു വനിതാ സ്വയം സഹായ സംഘത്തിനുള്ള മൈക്രോ ഫിനാൻസ് ലോൺ തുകയായ 20 ലക്ഷം രൂപയുടെ ചെക്ക് വാമനപുരം യൂണിയൻ ചെയർമാൻ രാജേന്ദ്രൻ സിതാര വിതരണം ചെയ്തു.

യൂണിയൻ കൺവീനർ എസ്ആർ രജികുമാർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ രാജേന്ദ്രൻ മൈലക്കുഴി, ചന്തു വെള്ളുമണ്ണടി, അർജുനൻ വയ്യേറ്റ്, ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് മാനേജർ അതുൽ, ഫെഡറൽ ബാങ്ക് റിലേഷൻഷിപ്പ് ഓഫീസർമ്മാരായ ആര്യ, ആശ, വൈശാഖ് ശ്രീഗുരു വനിത സ്വയം സഹായ സംഘം കൺവീനർ വിജിത. വി. എസ്, ജോയിന്റ് കൻവീനർ സിലി പ്രകാശ് മറ്റ് സംഘാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

cake tower new
LATEST NEWS
ആറ്റിങ്ങൽ നഗരസഭയിലെ ക്യുറെക്സ് ബയോ സൊല്യൂഷൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പിനിക്ക് പുരസ്കാരം

ആറ്റിങ്ങൽ നഗരസഭയിലെ ക്യുറെക്സ് ബയോ സൊല്യൂഷൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പിനിക്ക് പുരസ്കാരം

ആറ്റിങ്ങൽ: കാൽ നൂറ്റാണ്ടിലേറെയായി ഖരമാലിന്യ സംസ്കരണ രംഗത്ത് പ്രവർത്തിച്ചു വരുന്ന ക്യുറെക്സ് ബയോ...