‘അമ്മയെ കാണണം’; വീഡിയോ കോളിലൂടെ അമ്മയെ കണ്ട് അബി​ഗേൽ

Nov 28, 2023

seena

കൊല്ലം: കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ അവശ നിലയിലാണ് അബിഗേല്‍ സാറ റെജിയെ കണ്ടെത്തിയത്. 20 മണിക്കൂറിന് ശേഷമാണ് കുട്ടിയെ കണ്ടെത്തുന്നത്. ഉച്ചയ്ക്ക് ഒന്നരയോടെ ആശ്രാമം മൈതാനത്തെത്തിയവരാണ് കുട്ടിയെ കാണുന്നത്. ഒറ്റയ്ക്ക് ഒരു കുട്ടി ഇരിക്കുന്ന വിവരം പൊലീസിനെ അറിയിച്ചു.

ഇതിനിടെ കുട്ടിക്ക് വെള്ളവും ബിസ്‌കറ്റും നല്‍കി. അപ്പോഴേക്കും സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ എടുത്ത് ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവശയാണെങ്കിലും കുട്ടിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായി.

ആശ്രാമം മൈതാനത്ത് ആളുകള്‍ ഡ്രൈവിങ് സ്‌കൂളുകാര്‍ ഡ്രൈവിങ് പഠിക്കുന്ന സ്ഥലത്തുവെച്ചാണ് കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. കുട്ടിയെ ഉപേക്ഷിച്ച ശേഷം അക്രമി സംഘം കടന്നുകളഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. അമ്മയെ കാണണമെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. ഇതിനുപിന്നാലെ കുട്ടി അമ്മയുമായി വീഡിയോ കോളിലൂടെ സംസാരിച്ചു.

cake tower new
LATEST NEWS
ആഫ്രിക്കയുടെ വലിപ്പം കൂടും, യൂറോപ്പും വടക്കേ അമേരിക്കയും ചുരുങ്ങും; പുതിയ ഭൂപടത്തിന് യുഎന്‍ അംഗീകാരം

ആഫ്രിക്കയുടെ വലിപ്പം കൂടും, യൂറോപ്പും വടക്കേ അമേരിക്കയും ചുരുങ്ങും; പുതിയ ഭൂപടത്തിന് യുഎന്‍ അംഗീകാരം

ന്യൂയോര്‍ക്ക്: പരമ്പരാഗത ഭൂപടത്തിന് പകരം ആഫ്രിക്കയുടെ വലിപ്പം കൂടുതല്‍ കൃത്യമായി കാണിക്കുന്ന പുതിയ...