വ്യാവസായിക ആടുവളർത്തൽ പരിശീലന പരിപാടി ഡിസംബർ 6 മുതൽ 9 വരെ ആറ്റിങ്ങലിൽ

Dec 4, 2021

seena

ആറ്റിങ്ങൽ: കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പ് 2021 – 22 പ്ലാൻ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വ്യാവസായിക ആടുവളർത്തൽ പരിശീലന പരിപാടി 2021 ഡിസംബർ 6 മുതൽ 9 വരെ ആറ്റിങ്ങൽ പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രത്തിന്റെ കോൺഫറൻസ് ഹാളിൽ വച്ച് നടക്കും.

പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തിങ്കളാഴ്ച ( 06/12/2021) രാവിലെ 10 മണിക്ക് കൊല്ലമ്പുഴ, എ.കെ പാലസ് ആഡിറ്റോറിയത്തിൽ വച്ച് ആറ്റിങ്ങൽ എം.എൽ.എ ഒ.എസ്.അംബികയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവ്വഹിക്കും.

cake tower new
LATEST NEWS