സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്‌

Dec 6, 2022

seena

സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു. നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് വിലയിടിഞ്ഞത്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും ഇടിഞ്ഞു ഗ്രാമിന് 4,930 രൂപയിലും പവന് 39,440 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ച് ഗ്രാമിന് 4,960 രൂപയിലും പവന് 39,680 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്.

ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്. ഏറ്റവും കുറഞ്ഞ വില ഡിസംബർ 1ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,875 രൂപയും പവന് 39,000 രൂപയുമാണ്. ഈ മാസം ഇത് വരെ ഗ്രാമിന് വർധിച്ചത് 85 രൂപയും പവന് 680 രൂപയുമാണ്. രാജ്യാന്തര വിപണിയിൽ ഫെഡ് നിരക്കുയർത്തൽ ഭീഷണിയിൽ ബോണ്ട് യീൽഡ് മുന്നേറിയത് ഇന്നലെ സ്വർണത്തിന് വീഴ്ച നൽകിയിരുന്നു. ഔൺസിന് 1780 ഡോളറിലേക്കിറങ്ങിയ സ്വർണ വില 1760 ഡോളറിൽ പിന്തുണ പ്രതീക്ഷിക്കുന്നു.

cake tower new
LATEST NEWS
ലൈംഗിക താല്‍പര്യത്തിന് വഴങ്ങിയാല്‍ കൂടുതല്‍ മാര്‍ക്ക് നല്‍കാം; യൂണിവേഴ്‌സിറ്റി അധ്യാപകനെതിരെ പരാതി; അന്വേഷണം

ലൈംഗിക താല്‍പര്യത്തിന് വഴങ്ങിയാല്‍ കൂടുതല്‍ മാര്‍ക്ക് നല്‍കാം; യൂണിവേഴ്‌സിറ്റി അധ്യാപകനെതിരെ പരാതി; അന്വേഷണം

ഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനെതിരെ പരാതിയുമായി വിദ്യാര്‍ഥികള്‍. ലൈംഗിക...