റൈസ് ഫ്ലവർ & ഓയിൽ മിൽ ഓണേഴ്സ് അസോസിയേഷന്റെ വാർഷിക പൊതുയോഗം നടന്നു

Sep 7, 2026

seena

ആറ്റിങ്ങൽ രാമച്ചംവിള ബൈപ്പാസിന് സമീപം റൈസ് ഫ്ലവർ & ഓയിൽ മിൽ ഓണേഴ്സ് അസോസിയേഷന്റെ വാർഷിക പൊതുയോഗം ശിവശ്രീ ഓഫീസിൽ വെച്ച് നടന്നു. ജില്ലാ ജനറൽ സെക്രട്ടറി ആറ്റിങ്ങൽ വി ശിവൻപിള്ള അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എൻ സോമരാജൻ പൊതുയോഗം ഉദ്ഘാടനം ചെയ്തു.

തുടർന്ന് ജില്ലാ പ്രസിഡന്റ് തോട്ടത്തിൽ സാലിഹ്, ജില്ലാ ട്രഷറർ സുരേഷ് ബാബു, ജില്ലാ വൈസ് പ്രസിഡന്റ് കഴക്കൂട്ടം ശിവദാസൻ തുടങ്ങിയവർ സംസാരിച്ചു. 2026 27 ലേക്കുള്ള ഭാരവാഹികൾ.. ജില്ലാ പ്രസിഡന്റായി ആറ്റിങ്ങൽ വി ശിവൻപിള്ളയെയും ജില്ലാ ജനറൽ സെക്രട്ടറിയായി ആനത്തലവട്ടം മോഹൻദാസിനെയും ജില്ലാ ട്രഷററായി ഗോപാലകൃഷ്ണൻ നായരെയും തിരഞ്ഞെടുത്തു.

cake tower new
LATEST NEWS