പവന് 280 രൂപ കുറഞ്ഞു; സ്വര്‍ണവില 1,14,200ല്‍

Jun 5, 2026

seena

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 280 രൂപയാണ് കുറഞ്ഞത്. 1,14,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് കുറഞ്ഞത്. 14,275 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 114480 രൂപയായിരുന്നു.

പശ്ചിമേഷ്യന്‍ സംഘര്‍ഷം കനക്കുന്നതും ഇറാന്‍- അമേരിക്ക സമാധാന കരാര്‍ യാഥാര്‍ഥ്യമാകുന്നത് അനിശ്ചിതമായി നീളുന്നതും എണ്ണ വിതരണത്തെ ബാധിച്ചേക്കുമെന്ന ഭീതിയിലാണ് ലോകം. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം എണ്ണവില ഗണ്യമായി വര്‍ധിച്ചിരുന്നു. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 97 ഡോളറിന് മുകളിലാണ്. ഇതടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

cake tower new
LATEST NEWS
കന്നി ടെസ്റ്റ് സെഞ്ച്വറി, ഓസ്ട്രേലിയൻ മണ്ണിൽ ചരിത്ര നേട്ടം; തന്‍സിദ് ഹസന്‍ ‘ക്ലാസിക്ക്’

കന്നി ടെസ്റ്റ് സെഞ്ച്വറി, ഓസ്ട്രേലിയൻ മണ്ണിൽ ചരിത്ര നേട്ടം; തന്‍സിദ് ഹസന്‍ ‘ക്ലാസിക്ക്’

ഡാര്‍വിന്‍: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ലീഡ് സ്വന്തമാക്കി ബംഗ്ലാദേശ്...

കളിക്കാരും സ്റ്റേഡിയം സ്റ്റാഫും തമ്മിലടിച്ചു; മർദ്ദനമേറ്റ് ശ്രീലങ്കയിൽ ക്രിക്കറ്റ് കോച്ചിന് ദാരുണാന്ത്യം

കളിക്കാരും സ്റ്റേഡിയം സ്റ്റാഫും തമ്മിലടിച്ചു; മർദ്ദനമേറ്റ് ശ്രീലങ്കയിൽ ക്രിക്കറ്റ് കോച്ചിന് ദാരുണാന്ത്യം

കൊളംബോ: വെറ്ററൻ ശ്രീലങ്കൻ ക്രിക്കറ്റ് കോച്ചും സ്കൂൾ താരങ്ങളുടെ മെന്ററായി അറിയപ്പെടുകയും ചെയ്ത...