കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ഇന്നലെ വില ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ചപ്പോള്‍ ഇന്ന് 200 രൂപ കുറഞ്ഞ് പവന് വില 54,080 രൂപയിലെത്തി. ഗ്രാമിന് 25 രൂപ കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6760 രൂപയാണ്.
വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന പ്രതീതയാണ് ഇന്നലെ വിപണിയില്‍ കണ്ടത്. റെക്കോര്‍ഡ് സൃഷ്ടിച്ച് സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 54,000 കടന്നു.

















