ഇന്ന് വിവാഹം കഴിക്കാനിരുന്ന യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു

Jan 12, 2026

seena

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവ് വാഹനാപകടത്തില്‍ മരിച്ചു. ചെമ്പഴന്തി സ്വദേശി രാഗേഷ് ആണ് മരിച്ചത്. 28 വയസ്സായിരുന്നു. ഇന്ന് വിവാഹം കഴിക്കാനിരുന്നതാണ് രാഗേഷ്.

ശ്രീകാര്യത്തു വെച്ച് രാഗേഷ് സഞ്ചരിച്ച ബൈക്ക് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം. ബന്ധുവിന്റെ വീട്ടില്‍ പോയി തിരികെ മടങ്ങി വരുന്നതിനിടെയാണ് അപകടമുണ്ടായത്.

വീട്ടുകാര്‍ വിവാഹത്തിന് സമ്മതം മൂളിയിരുന്നില്ല. തുടര്‍ന്ന് വിവാഹം രജിസ്റ്റര്‍ ചെയ്യാനിരിക്കെയായിരുന്നു അപകടം. കണിയാപുരത്തു നിന്നും വികാസ് ഭവനിലേക്ക് പോകുകയായിരുന്നു ബസ്. ശ്രീകാര്യം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

cake tower new
LATEST NEWS
‘നിങ്ങളുടെ സ്നേഹം കണ്ട് ചിലപ്പോൾ ഈശ്വരന്മാർക്ക് പോലും അസൂയ തോന്നിക്കാണും’; ലേഖ അംബുജാക്ഷന്റെ വിയോ​ഗത്തിൽ സീമ ജി നായർ

‘നിങ്ങളുടെ സ്നേഹം കണ്ട് ചിലപ്പോൾ ഈശ്വരന്മാർക്ക് പോലും അസൂയ തോന്നിക്കാണും’; ലേഖ അംബുജാക്ഷന്റെ വിയോ​ഗത്തിൽ സീമ ജി നായർ

കാൻസറിന്റെ അതിജീവന യാത്രകളും പോരാട്ടങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ നിരന്തരം...

‘അവയവമാറ്റ ഇൻസ്റ്റിറ്റ്യൂട്ട് എൽഡിഎഫ് ഉദ്ഘാടനം ചെയ്തത്; സതീശന്റേത് വെറും തമാശ’: വീണാ ജോർജ്

‘അവയവമാറ്റ ഇൻസ്റ്റിറ്റ്യൂട്ട് എൽഡിഎഫ് ഉദ്ഘാടനം ചെയ്തത്; സതീശന്റേത് വെറും തമാശ’: വീണാ ജോർജ്

പത്തനംതിട്ട: മുഖ്യമന്ത്രി വി ഡി സതീശൻ അടുത്തിടെ പ്രഖ്യാപിച്ച കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ആൻഡ്...