കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ നാളെയുടെ ജീവവായുവിനായി ഹരിത കേരള മിഷന്റെ നൂറാമത് പച്ചത്തുരുത്ത് നിർമ്മാണ ഉദ്ഘാടനം നഗരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി സ്മിതയുടെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിപി മുരളി നിർവഹിച്ചു. ശ്രീശങ്കര വിദ്യാപീഠം കോളേജിൽ വച്ച് നടന്ന ചടങ്ങിൽ തൊഴിലുറപ്പ് തൊഴിലാളികളും വിദ്യാർത്ഥികളും ഉൾപ്പെടെ 200 ഓളം പേർ ഒരേസമയം തൈകൾ നട്ട് പച്ചത്തുരുത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകി.
വാർഡ് പരിധിയിലെ ഹരിത കർമ്മ സേന അംഗങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ച ചടങ്ങിൽ ഹരിത കേരളം മിഷൻ ബ്ലോക്ക് കോഡിനേറ്റർ പ്രവീൺ പി സ്വാഗതവും ബ്ലോക്ക് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ശ്രീജ ഉണ്ണികൃഷ്ണൻ, നഗരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അബി ശ്രീരാജ്, ജനപ്രതിനിധികളായ ഡി ദീപ, പ്രസീത പി,വിജയലക്ഷ്മി, എൻ.സരളമ്മ, അനോബ് ആനന്ദ്, നിസാം നാലപ്പാട്ട്, ബ്ലോക്ക് സെക്രട്ടറി ബിനിൽ എസ്, ശ്രീശങ്കര ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം ഈശ്വരൻ നമ്പൂതിരി, കോളേജ് പ്രിൻസിപ്പാൾ ഇൻ ചാർജ് ദിൽന ബാലാജി എന്നിവർ ആശംസകളും ശ്രീശങ്കരാ ട്രസ്റ്റ് സൗത്ത് സോൺ ചെയർമാൻ കേശവൻ നമ്പൂതിരി നന്ദിയും അറിയിച്ചു.

















