ഹരിത ഹൃദയം ഓണം ഫെസ്റ്റിന് തിരക്കേറുന്നു

Sep 13, 2022

seena

കല്ലമ്പലം: സംസ്ഥാന സർക്കാരിന്റെയും ക്ഷീരവികസന വകുപ്പിന്റെയും സഹകരണത്തോടെ കരവാരം പഞ്ചായത്ത് കല്ലമ്പലം കൈരളി മൈതാനത്ത് ആരംഭിച്ച ഹരിത ഹൃദയം ഓണം ഫെസ്റ്റിന് തിരക്കേറുന്നു. ഓണാഘോഷത്തിന്റെ ഭാഗമായാണ് ഫെസ്റ്റ്.

18 വരെ നീണ്ടുനിൽക്കുന്ന മഹാ വിപണന വിജ്ഞാപന മേളയിൽ എക്സിബിഷൻ, സെമിനാറുകൾ, മെഡിക്കൽ ക്യാമ്പ്, അമ്യൂസ്മെന്റ് പാർക്ക്, ഫ്ലവർ ഷോ, നാടൻ വിഭവങ്ങളുടെ ഭക്ഷണശാല, കുട്ടികൾക്കായുള്ള പാർക്ക്, ക്വിസ്, കലാമത്സരങ്ങൾ, ഫിഷ്‌ ഹബ്ബ്, ചലച്ചിത്ര താരങ്ങളുടെ സ്റ്റാർ നൈറ്റ്, ട്രാക്ക് ഗാനമേള തുടങ്ങിയവയാണ് സംഘടിപ്പിച്ചിട്ടുള്ളത്. കല്ലമ്പലത്തിന്റെ ഹൃദയ ഭാഗത്ത് കേരള കൗമുദി ബ്യൂറോയുടെ മുൻവശം പത്തേക്കറോളം വരുന്ന സ്ഥലത്താണ് മേള. വിശാലമായ കാർ പാർക്കിംഗ് സൗകര്യവും ആംബുലൻസ് സേവനവും ലഭ്യമാണ്.സമാപന സമ്മേളനം കേന്ദ്ര മന്ത്രി വി.മുരളീധരൻ ഉദ്ഘാടനം നിർവഹിക്കും.

cake tower new
LATEST NEWS
നെറ്റ്‌വർക്കില്ലെങ്കിലും പേയ്മെന്റ് നടത്താം! യു പി ഐ ടാപ്പ് ആൻഡ് പേയുമായി ആർബിഐ; പ്രധാന ഫീച്ചറുകൾ അറിയാം

നെറ്റ്‌വർക്കില്ലെങ്കിലും പേയ്മെന്റ് നടത്താം! യു പി ഐ ടാപ്പ് ആൻഡ് പേയുമായി ആർബിഐ; പ്രധാന ഫീച്ചറുകൾ അറിയാം

ഫോണിൽ ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിലും യു പി ഐ വഴി പണമടയ്ക്കാൻ സഹായിക്കുന്ന പുതിയ സംവിധാനം...