ഒക്ടോബർ 16ന് ഇടുക്കി ജില്ല ഹർത്താൽ

Oct 8, 2026

seena

ഇടുക്കി: ഒക്ടോബർ 16-ന് സിപിഎമ്മിൻരെ ആഭിമുഖ്യത്തിൽ ഇടുക്കി ജില്ലയിൽ ഹർത്താൽ ആചരിക്കും. പരിസ്ഥിതിലോല മേഖല നിർണയവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന് നൽകിയ നിർദ്ദേശങ്ങളുടെ കഡസ്ട്രൽ മാപ്പ് പൊതുജനങ്ങൾക്കായി പുറത്തിറക്കുക, കാർഡമം ഹിൽ റിസർവ്പ്രദേശം വനഭൂമിയാക്കി മാറ്റുന്നതിനുള്ള ഗൂഢനീക്കങ്ങളിൽ നിന്ന് അധികൃതർ പിന്മാറുക, ജനവാസ മേഖലകളെ ബാധിക്കുന്ന പുതിയ ആനത്താരകൾ സൃഷ്ടിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ സുപ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് ഒക്ടോബർ 16-ന് ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇഎസ്എ കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കൈമാറിയ റിപ്പോർട്ടുകളിൽ വ്യക്തത വേണമെന്നും, കൃത്യമായ അതിർത്തികൾ രേഖപ്പെടുത്തിയ വില്ലേജ് തല കഡസ്ട്രൽ മാപ്പുകൾ പരസ്യപ്പെടുത്താൻ അധികൃതർ തയ്യാറാകണമെന്നുമാണ് പ്രധാന ആവശ്യം. ജനവാസ കേന്ദ്രങ്ങളും കർഷകരുടെ കൃഷിയിടങ്ങളും വനഭൂമിയുടെ പരിധിയിൽ അകപ്പെടുമോ എന്ന ഭീതിയിലാണ് മലയോര ജനത.

cake tower new
LATEST NEWS
അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്

കൊല്ലം: പുനലൂർ പോളിടെക്നിക്കിലെ അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത്...

കെഎസ്ആര്‍ടിസിക്ക് വീണ്ടും ബസ്; ഇത്തവണ എംഎല്‍എ ഫണ്ടിലൂടെ; തുടക്കമിട്ട് പ്രവീണ്‍ കുമാര്‍

കെഎസ്ആര്‍ടിസിക്ക് വീണ്ടും ബസ്; ഇത്തവണ എംഎല്‍എ ഫണ്ടിലൂടെ; തുടക്കമിട്ട് പ്രവീണ്‍ കുമാര്‍

കോഴിക്കോട്: പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിനായി എംഎല്‍എ ഫണ്ട് ഉപയോഗിച്ച് കെ.എസ്.ആര്‍.ടി.സി.യ്ക്ക്...