അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്

Oct 8, 2026

seena

കൊല്ലം: പുനലൂർ പോളിടെക്നിക്കിലെ അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല സൈറ്റുകളില്‍ പ്രചരിപ്പിച്ച കേസിൽ വിദ്യാർത്ഥിക്കെതിരെ പൊലീസ് കേസെടുത്തു. കോളജിലെ അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥി അച്യുതിനെതിരെയാണ് കേസെടുത്തത്.

പുനലൂർ പോളിടെക്നിക്കിലെ എബിവിപി യൂണിറ്റ് വൈസ് പ്രസിഡന്റാണ് അച്യുത്. അച്യുതിനെതിരെ സഹപാഠികൾ തന്നെയാണ് പ്രിൻസിപ്പലിന് പരാതി നൽകിയത്. പൊലീസിൽ പരാതി നൽകിയ കോളേജ് അധികൃതർ വിദ്യാര്‍ത്ഥിയെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മോർഫ് ചെയ്ത ചിത്രം അശ്ലീല സൈറ്റുകൾക്ക് വിറ്റ് അച്യുത് പണം നേടിയെന്നും ആരോപണമുണ്ട്. സംഭവത്തിൽ വിദ്യാർത്ഥിയുടെ മൊബൈൽ ഫോൺ വിശദ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു.

cake tower new
LATEST NEWS
കെഎസ്ആര്‍ടിസിക്ക് വീണ്ടും ബസ്; ഇത്തവണ എംഎല്‍എ ഫണ്ടിലൂടെ; തുടക്കമിട്ട് പ്രവീണ്‍ കുമാര്‍

കെഎസ്ആര്‍ടിസിക്ക് വീണ്ടും ബസ്; ഇത്തവണ എംഎല്‍എ ഫണ്ടിലൂടെ; തുടക്കമിട്ട് പ്രവീണ്‍ കുമാര്‍

കോഴിക്കോട്: പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിനായി എംഎല്‍എ ഫണ്ട് ഉപയോഗിച്ച് കെ.എസ്.ആര്‍.ടി.സി.യ്ക്ക്...