ഹാവെൻ ഇന്റർനാഷണൽ ആഗോള സാഹിത്യ സംഘടന; യുവ കവി പരിചയ പരിപാടിയുടെ സമാപന സമ്മേളനം

Jan 22, 2023

seena

ഹാവെൻ ഇന്റർനാഷണൽ ആഗോള സാഹിത്യ സംഘടനയിലൂടെ കേരളത്തിലെ സ്കൂൾ കുട്ടികളെയും 67 രാജ്യങ്ങളിലെ കവികളെയും പങ്കെടുപ്പിച്ച് ബാലചന്ദ്രൻ നായർ കഴിഞ്ഞ ഒരു വർഷമായി നടത്തിവന്ന യുവ കവി പരിചയ പരിപാടിയുടെ സമാപന സമ്മേളനം തിരുവനന്തപുരം ലൈബ്രറി ഓഡിറ്റോറിയത്തിൽ നടന്നു. ഇൻഡ്യ ബുക്ക് ഓഫ് റെക്കോഡ്സ് പ്രതിനിധികൾ മെഡലും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. പ്രൊജക്ട് ഡയറക്ടർ ബാലചന്ദ്രൻ നായർക്കും ഏറ്റവും കൂടുതൽ യുവകവികളെ പരിചയപ്പെടുത്തിയ നെടുമങ്ങാട്, അവനവഞ്ചേരി ഹൈസ്കൂളുകൾക്കും പങ്കെടുത്ത എല്ലാ വിദ്യാലയങ്ങൾക്കും ട്രോഫികൾ വിതരണം ചെയ്തു.

407 യുവകവികളിൽ ഏറ്റവും മികച്ച ആലാപനം കാഴ്ചവച്ച സങ്കീർത്തന, ദേവനന്ദ, ശിവശങ്കർ, പവൻ എന്നീ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്യുകയുണ്ടായി. പ്രിൻസസ് ഗൗരി ലക്ഷ്മി ബായി തമ്പുരാട്ടി യുവകവി സംഗമം ഉൽഘാടനം ചെയ്തു. സൂര്യ സ്‌റ്റേജ് ആന്റ് ഫിലിം സൊസൈറ്റി ഡയറക്ടർ സൂര്യ കൃഷ്ണമൂർത്തി മുഖ്യാതിഥി ആയിരുന്നു. ഹാവെൻ സ്ഥാപക മിസ്. ഇമ്മാനുവൽ മെറ്റിൽസ് അദ്ധ്യക്ഷത വഹിച്ചു. ബാലചന്ദ്രൻ നായർ സ്വാഗതവും പങ്കജം കൊട്ടാരത്ത് റിപ്പോർട്ട് അവതരണവും നടത്തി. സാഹിത്യകാരായ കിട്ടൻ കുമാരൻ, എച്ചുമുക്കുട്ടി എന്നിവർ ആശംസാ പ്രസംഗം നടത്തി. ശശിധരൻ നമ്പ്യാർ നന്ദി രേഖപ്പെടുത്തി.

cake tower new
LATEST NEWS