18 വയസ്സ് ആകാത്തവര്‍ വാഹനം ഓടിച്ചാല്‍ രക്ഷിതാവിനെ കുറ്റക്കാരനാക്കാമോ?; ഹൈക്കോടതിയില്‍ ഹര്‍ജി

Nov 12, 2024

seena

കൊച്ചി: പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ചാല്‍ രക്ഷിതാവിനെയോ വാഹന ഉടമയെയോ കുറ്റക്കാരായി കണക്കാക്കാമെന്ന നിയമത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി. മോട്ടോര്‍ വാഹന നിയമത്തിലെ 199 എ വകുപ്പിന്റെ ഭരണഘടനാപരമായ സാധുത ചോദ്യം ചെയ്താണ് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്.

ഹര്‍ജിയില്‍ ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. ഹര്‍ജി ഡിസംബര്‍ പത്തിന് പരിഗണിക്കാനായി മാറ്റി. പ്രായപൂര്‍ത്തിയാകാത്തയാളെ വാഹനം ഓടിക്കാന്‍ രക്ഷിതാവ് സഹായിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യാത്ത കേസുകളില്‍ പോലും നിലവിലെ വകുപ്പ് പ്രകാരം വാഹനത്തിന്റെ ഉടമയ്‌ക്കോ രക്ഷിതാവിനോ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണ്.

മോട്ടോര്‍ വാഹന നിയമത്തിലെ 180-ഉം 181-ഉം വകുപ്പുകള്‍ പ്രകാരം പ്രായപൂര്‍ത്തിയാകാത്തവരോ ലൈസന്‍സില്ലാതെ പ്രായപൂര്‍ത്തിയായവരോ വാഹനമോടിക്കുന്നതും ശിക്ഷാര്‍ഹമാണ്. ഈ രണ്ട് വകുപ്പുകള്‍ക്കും പരമാവധി തടവ് മൂന്ന് മാസമാണ്. എന്നാല്‍, സെക്ഷന്‍ 199 എ പ്രകാരം വാഹനത്തിന്റെ രക്ഷിതാവോ ഉടമയോ മൂന്നു വര്‍ഷം തടവിന് ശിക്ഷിക്കപ്പെടാവുന്നതാണ്.

cake tower new
LATEST NEWS
ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു....

കേരളത്തിന് എയിംസ് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; ആരോഗ്യരംഗത്തെ മികവ് അയോഗ്യതയോ എന്ന ഹൈക്കോടതി, വിമര്‍ശനം

കേരളത്തിന് എയിംസ് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; ആരോഗ്യരംഗത്തെ മികവ് അയോഗ്യതയോ എന്ന ഹൈക്കോടതി, വിമര്‍ശനം

കൊച്ചി: കേരളത്തിന് എയിംസ് അനുവദിക്കുന്നത് മുന്‍ഗണനയില്‍ ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍...