കൊച്ചി: പെരുമ്പാവൂർ കീഴില്ലത്ത് ഇരുനില വീട് ഇടിഞ്ഞ് വീണ് 13 വയസുകാരന് ഹരി നാരായണൻ മരിച്ചു. മുത്തച്ഛന് ഗുരുതര പരുക്കുകളോടെ ചികില്‍സയിലാണ്. ഇന്ന് രാവിലെ വലിയ ശബ്ദത്തോടെ താഴത്തെ നില ഇടിയുകയായിരുന്നു. അപകടകാരണം വ്യക്തമായിട്ടില്ല. വീടിന്റെ താഴത്തെ നിലയിലാണ് ഇരുവരും ഉണ്ടായിരുന്നത്. വീട്ടിലുണ്ടായിരുന്ന ബാക്കി അഞ്ച് പേർ അപകടത്തിൽപ്പെട്ടിട്ടില്ല.




















