ഭാര്യയെ പെട്രോളൊഴിച്ച് കത്തിച്ച ഭർത്താവ് പിടിയിൽ

Sep 23, 2026

seena

കൊച്ചി: കാക്കനാട് ഹോസ്റ്റലിൽ താമസിച്ചിരുന്ന യുവതിയെ ഭർത്താവ് പുറത്തേക്ക് വിളിച്ചുവരുത്തി പെട്രോൾ ഒഴിച്ച് തീകൊളുത്തിയതായി പരാതി. ഗുരുതരമായി പൊള്ളലേറ്റ ആലപ്പുഴ ചാത്തനാട് കൊച്ചുപറമ്പിൽ ജയശ്രീയെ (42) സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പത്തനംതിട്ട സ്വദേശി അനിൽകുമാറിനെ പൊലീസ് പിടികൂടി. ഇന്നലെ രാത്രി ഒൻപതോടെ എൻജിഒ ക്വാർട്ടേഴ്സിന് സമീപത്തെ അമ്പാടിമൂലയിലുള്ള സ്വകാര്യ ഹോസ്റ്റലിന് മുന്നിലായിരുന്നു സംഭവം. അനിൽ കുമാർ ജയശ്രീയെ ഹോസ്റ്റലിൽനിന്ന് പുറത്തേക്ക് വിളിച്ചുവരുത്തിയ ശേഷം മുഖത്ത് പെപ്പർ സ്പ്രേ പ്രയോഗിക്കുകയും കൈയിൽ കരുതിയിരുന്ന കാനിലെ പെട്രോൾ ശരീരത്തിലും മുഖത്തും ഒഴിച്ച് തീകൊളുത്തുകയും ചെയ്തതായാണ് പൊലീസിന് ലഭിച്ച വിവരം. സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച അനിൽകുമാറിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. സംഭവത്തിനിടെ അനിൽകുമാറിന്റെ കൈക്കും പൊള്ളലേറ്റിട്ടുണ്ട്.

cake tower new
LATEST NEWS
സ്വർണം അവരുടെ വീക്ക്നെസ് ആണ്, ഒപ്പിട്ട ചെക്ക് മറന്നു എന്ന് പറയുന്നത് കള്ളം’; രാധയ്ക്കെതിരെ അംബിക

സ്വർണം അവരുടെ വീക്ക്നെസ് ആണ്, ഒപ്പിട്ട ചെക്ക് മറന്നു എന്ന് പറയുന്നത് കള്ളം’; രാധയ്ക്കെതിരെ അംബിക

ചെന്നൈ: നടിയും തന്റെ സഹോദരിയുമായ രാധക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി നടി അംബിക. കഴിഞ്ഞ ദിവസം...