അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ സ്‌റ്റുഡന്റ് പോലീസ് കേഡററുകൾക്കായി വേനലവധി ക്യാമ്പ് ആരംഭിച്ചു. ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ‘അയാം ദ സൊല്യൂഷൻ’ എന്ന പ്രമേയത്തെ അടിസ്ഥാനപ്പെടുത്തിയാണ് നാലു ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

രാവിലെ 7.00 മുതൽ 5.30 വരെ നടക്കുന്ന ക്യാമ്പിൽ സീനിയർ, ജൂനിയർ വിഭാഗത്തിലെ 88 കേഡറ്റുകളാണ് പങ്കെടുക്കുന്നത്. പരിസ്ഥിതി, സമൂഹം, സമ്പദ് വ്യവസ്ഥ എന്നിവയിലെ പ്രതികൂല പ്രത്യാഘാതങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിടുന്ന സുസ്ഥിര ഉപഭോഗം ലക്ഷ്യമിട്ടു കൊണ്ടുള്ള വിവിധ സെഷനുകളാണ് ക്യാമ്പിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
സ്കൂൾ പി.ടി.എ. പ്രസിഡന്റ് റ്റി.എൽ. പ്രഭൻ, എസ്.എം.സി. ചെയർമാൻ കെ. ശ്രീകുമാർ, ഹെഡ്മാസ്റ്റർ ജി.എൽ. നിമി, അധ്യാപകരായ ഉണ്ണിത്താൻ രജനി, ആർ.എസ്. ലിജിൻ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ എൻ. സാബു, കെ.എസ്. അജി, ഡ്രിൽ ഇൻസ്ട്രക്ടർ എം.അജയകുമാർ എന്നിവർ സംബന്ധിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ഏറ്റെടുത്ത് നടത്തുന്ന പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം ചെയർപേഴ്സൺ നിർവ്വഹിച്ചു.

















