തിരുവനന്തപുരം: അസംഘടിത തൊഴിലാളികൾക്ക് എതിരായ കേന്ദ്ര അവഗണന അവസാനിപ്പിക്കണമെന്നും 2005 ൽ യു.പി.എ സർക്കാർ നടപ്പിലാക്കിയ അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ നിയമം ഫലപ്രദമായി നടപ്പിലാക്കണമെന്നും തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും അസംഘടിത തൊഴിലാളി കോൺഗ്രസ് സംസ്ഥാന ചെയർമാൻ എ.പി.ഉസ്മാൻ ആവശ്യപ്പെട്ടു.
അസംഘടിത തൊഴിലാളി കോൺഗ്രസ് തിരുവനന്തപുരം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് പ്രസിഡൻ്റ് എം.എം.താഹ അധ്യക്ഷത വഹിച്ചു. സബിൻ സത്യൻ, കോളിയൂർ ദിവാ കരൻ നായർ, പത്മകുമാർ, ഇളമ്പ ഉണ്ണികൃഷ്ണൻ, ഫ്രെഡി ജോസഫ്, സുദേവകുമാർ, ഗോപാലകൃഷ്ണൻ നായർ, മോഹനൻ അരുവിക്കര, ശ്രീകുമാർ, അസീഫ്, സിയാദ് എന്നിവർ സംസാരിച്ചു.



















