മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നടന്നു

Nov 22, 2026

ആറ്റിങ്ങള്‍: മുസ്ലിംലീഗ് കരവാരം പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും സ്വര്‍ഗ്ഗ കവാടം പാലിയേറ്റീവ് കെയര്‍ പദ്ധതി സമര്‍പ്പണവും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.എം.ഷാജി നിര്‍വ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് നഹാസ് ആലംകോട് ചടങ്ങില്‍ അധ്യക്ഷനായിരുന്നു.

മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് നിസാര്‍ മുഹമ്മദ് സുല്‍ഫി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി മാഹിന്‍ അബൂബക്കര്‍, മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ അംഗം ഹാഷിം കരവാരം, മണ്ഡലം ജനറല്‍ സെക്രട്ടറി പേരൂര്‍ നാസറുദ്ദീന്‍, ആറ്റിങ്ങല്‍ നഗരസഭ കൗണ്‍സിലര്‍ കെ.ബൈജു, ജില്ലാ പഞ്ചായത്ത് അംഗം നബീല്‍ കല്ലമ്പലം, മണമ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞുമോള്‍, കോണ്‍ഗ്രസ് കരവാരം മണ്ഡലം പ്രസിഡണ്ട് നാസര്‍ മേവര്‍ക്കല്‍, കെ.എം.സി.സി. അബുദാബി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഹാരിസ് ആലങ്കോട്, മുസ്ലിം ലീഗ് കരവാരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സലാം ലെന്‍സ്, മണ്ഡലം സെക്രട്ടറി എ.ആര്‍.ഷാജു, മണ്ഡലം വൈസ് പ്രസിഡന്റ് നിസാര്‍ ആലങ്കോട്, ജമീല്‍ പാലാം കോണം തുടങ്ങിയവര്‍ പങ്കെടുത്തു.

LATEST NEWS