വരുമാന സർട്ടിഫിക്കറ്റിന് 10,000 രൂപ കൈക്കൂലി; തഹസിൽദാരെ വിജിലൻസ് പിടികൂടി

Jan 20, 2023

seena

കട്ടപ്പന: വരുമാന സർട്ടിഫിക്കറ്റ് നൽകുന്നതിനായി 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാരെ വിജിലൻസ് പിടികൂടി. ഇടുക്കി തഹസിൽദാർ ജയ്സ് ചെറിയാനാണ് അറസ്റ്റിലായത്. കാഞ്ചിയാർ സ്വദേശിയായ പരാതിക്കാരൻ തന്റെ മകന് എംബസിയിൽ ഹാജരാക്കുന്നതിനായി വരുമാന സർട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു. സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ 10,000 രൂപ ജയ്സ് ചെറിയാൻ കൈക്കൂലിയായി ആവശ്യപ്പെട്ടെന്നാണ് പരാതിക്കാരൻ പറയുന്നത്.

തുക കുറയ്ക്കണമെന്നാവശ്യപ്പെട്ടെങ്കിലും തഹസിൽദാർ വഴങ്ങിയില്ല. തുടർന്നു പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി കട്ടപ്പനയിലെ വീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

cake tower new
LATEST NEWS