രണ്ട് വയസ്സിൽ റെക്കോർഡ് നേട്ടവുമായി ഇഷാൻ

Feb 15, 2023

seena

ആറ്റിങ്ങൽ: രണ്ടു വയസിൽ ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചിരിക്കുകയാണ് മടവൂർ സ്വദേശിയായ ഇഷാൻ. എസ്.മനു. ഇംഗ്ലീഷ് അക്ഷരമാലയിലെ അക്ഷരങ്ങളും അവയുടെ അനുബന്ധ ചിത്രങ്ങളും, ഇംഗ്ലീഷ് കവിത, ആഴ്ചയിലെ ദിവസങ്ങൾ, മഴവില്ലിന്റെ നിറങ്ങൾ, 5 ദേശീയ മൃഗങ്ങൾ, 1മുതൽ 15 വരെയുള്ള എണ്ണൽ സംഖ്യകൾ, 10 നിറങ്ങൾ, 15 വാഹനങ്ങൾ, 42 മൃഗങ്ങൾ, 8 കടൽ ജീവികൾ, 12 ശരീരഭാഗങ്ങൾ, 25 പഴവർഗങ്ങൾ, 18 പച്ചക്കറികൾ, 8പക്ഷികൾ, 5പ്രാണികൾ, 10 പൊതുവിഞാന ചോദ്യങ്ങളുടെ ഉത്തരങ്ങൾ കൂടാതെ 8 മൃഗങ്ങളുടെ ശബ്ദങ്ങൾ അനുകരിച്ചുമാണ് ഈ കൊച്ചു മിടുക്കൻ റെക്കോർഡ് നേട്ടം കരസ്ഥമാക്കിയത്.
2വയസ്സും 4 മാസവുമാണ് ഇഷാന്റെ പ്രായം.

മടവൂർ കൊച്ചാലുമ്മൂട് പോളച്ചിറ വീട്ടിൽ പ്രവാസിയായ മനുവിന്റെയും മുടപുരം ശ്രുതി ഭവനിൽ ശ്രുതി (മടവൂർ കുടുംബരോഗ്യകേന്ദ്രത്തിലെ എം എൽ എസ് പി സ്റ്റാഫ്‌ നേഴ്സ്) യുടെയും മകനാണ് ഇഷാൻ.

cake tower new
LATEST NEWS
ഒമ്പതു ദിവസം നീണ്ട അതിജീവനം !; നേപ്പാളിലെ ത്രിശൂലി ജലവൈദ്യുത പദ്ധതി ടണലിൽ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി

ഒമ്പതു ദിവസം നീണ്ട അതിജീവനം !; നേപ്പാളിലെ ത്രിശൂലി ജലവൈദ്യുത പദ്ധതി ടണലിൽ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി

കാഠ്മണ്ഡു: നേപ്പാളിനെ മിന്നൽ പ്രളയത്തെത്തുടർന്ന് റസുവയിലെ ത്രിശൂലി-3എ ജലവൈദ്യുത പദ്ധതിയുടെ...