‘നമ്മൾ ഈ സീനൊക്കെ പണ്ടേ വിട്ടതാ മക്കളേ…’; ജെൻ സി പിള്ളേരെ ഞെട്ടിച്ച് ഇന്ദ്രൻസിന്റെ ഡാൻസ്, വൈറലായി വിഡിയോ

Jan 24, 2026

മലയാളികളുടെ പ്രിയപ്പെട്ട നടൻമാരിലൊരാളാണ് ഇന്ദ്രൻസ്. കോമഡി വേഷങ്ങൾ മാത്രമല്ല കാരക്ടർ റോളുകൾ ചെയ്തും മലയാളികളുടെ മനസിനെ കീഴടക്കിയ ഇന്ദ്രൻസ് ഇന്ന് മലയാളികളുടെ തന്നെ അഭിമാനമാണ്. എന്നാൽ അതിന്റെ യാതൊരു തലക്കനവും ഇല്ലാതെ സാധാണക്കാരനിൽ സാധാരണക്കാരനായി എളിമയും വിധേയത്വവും കൊണ്ട് നമുക്ക് മുന്നിലൂടെ അദ്ദേഹം നിറ ചിരിയോടെ നടന്നടുക്കുന്നുണ്ട്.

വേറിട്ട അഭിനയത്തിലൂടെ തിളങ്ങുന്ന ഇന്ദ്രൻസിന്റെ ഡാൻസ് നമ്പറാണ് കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. ഒരു സിനിമാ പ്രൊമോഷനിടെ കോളജ് വിദ്യാർത്ഥികൾക്ക് മുന്നിൽ എത്തിയതായിരുന്നു ഇന്ദ്രൻസ്. എല്ലാവരുടേയും പ്രേത്സാഹനം കൊടുമ്പിരി കൊണ്ടപ്പോൾ അദ്ദേഹം ജെൻ സി പിള്ളേർക്കൊപ്പം ഡാൻസ് കളിച്ചു.

പയ്യന്മാരെ പിന്നിലാക്കി ‘ജന നായകനി’ലെ ​ഗാനത്തിന് ചുവടുവച്ച ഇന്ദ്രൻസിനെ കണ്ട് ഏവരും കയ്യടിച്ചു. ഇതിനിടയിൽ അദ്ദേഹത്തിന്റെ പഴയൊരു ഡാൻസ് വിഡിയോ ഓർമിപ്പിച്ച് ‘ഈ സീൻ മൂപ്പര് പണ്ടേ വിട്ടതാ’ എന്ന് പറയുകയാണ് ആരാധകർ. പാർവതി പരിണയം എന്ന ചിത്രത്തിലെ ​ഗാനരം​ഗമാണിത്.

‘കള്ളിപ്പെണ്ണേ..’ എന്ന് തുടങ്ങുന്ന ​ഗാനരം​ഗത്ത് ഇന്ദ്രൻസിന്റെ കലക്കൻ ഡാൻസ് കാണാം. നടനൊപ്പം അഞ്ജു അരവിന്ദാണ് പെയറായി എത്തിയത്. ഈ ​ഗാനത്തിൽ സമീപ​കാലത്ത് ഇറങ്ങിയ പല സിനിമകളുടെ പാട്ടുകൾ ഉൾപ്പെടുത്തി ഷോർട്ട് വിഡിയോകൾ പുറത്തിറങ്ങിയിരുന്നു.

LATEST NEWS
റിപ്പബ്ളിക് ദിന പരേഡിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കേരളത്തില്‍ നിന്നുള്ള എന്‍സിസി സംഘം

റിപ്പബ്ളിക് ദിന പരേഡിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കേരളത്തില്‍ നിന്നുള്ള എന്‍സിസി സംഘം

റിപ്പബ്ളിക് ദിന പരേഡിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കേരളത്തില്‍ നിന്നുള്ള എന്‍സിസി സംഘം....