- മെയിൽ വാർഡൻ, ആയ ഒഴിവ്:
തിരുവനന്തപുരം വെളളായണി ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌പോർട്സ് സ്‌കൂളിൽ മെയിൽ വാർഡൻ, ആയ തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: മെയിൽ വാർഡൻ, സാമൂഹ്യക്ഷേമ വകുപ്പിൽ നിന്ന് 3 വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയവും പത്താം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യവും
- ആയ: ഏഴാം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം. വെളള പേപ്പറിൽ തയാറാക്കിയ അപേക്ഷ , വിശദമായ ബയോഡേറ്റ, തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസ യോഗ്യത, ജാതി സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം 24 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വെള്ളയമ്പലം കനക നഗറിലുള്ള അയ്യങ്കാളി ഭവനിലെ ജില്ലാ പട്ടികജാതി വികസന ഓഫിസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ– 0471 2314238.
- കുക്ക് ഒഴിവ്:
തിരുവനന്തപുരം പട്ടികജാതി വികസന വകുപ്പിന്റെ പൂച്ചെടിവിള പോസ്റ്റ് മെട്രിക് ഹോസ്റ്റൽ, വെള്ളായണി ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂൾ എന്നിവിടങ്ങളിൽ കുക്ക് തസ്തികയിലെ നിയമനത്തിനായി അഭിമുഖം നടത്തുന്നു. കരാറടിസ്ഥാനത്തിലുള്ള നിയമനത്തിന് പത്താം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യയോഗ്യത, ഗവൺമെന്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ മറ്റ് ഗവ. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നോ ഫുഡ് പ്രൊഡക്‌ഷനിൽ സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. വെളളപേപ്പറിൽ തയാറാക്കിയ അപേക്ഷ, വിശദമായ ബയോഡേറ്റ, തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസ യോഗ്യത, ജാതി സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം 24ന് രാവിലെ 11ന് വെള്ളയമ്പലം കനക നഗറിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫിസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ–0471 2314238.
- ലാബ് ടെക്നിഷ്യൻ:
കുളത്തൂർ കുളത്തൂർ പഞ്ചായത്ത് ഗവ ആയുർവേദ ആശുപത്രി ലബോറട്ടറിയിലേക്ക് താൽക്കാലിക ലാബ് ടെക്നിഷ്യന്റെ ഒഴിവുണ്ട്. അഭിമുഖം ജൂലൈ ഒന്നിനു രാവിലെ 11ന് പഞ്ചായത്ത് ഒാഫിസിൽ.
- ഡോക്ടർ, ഫാർമസിസ്റ്റ്:
പോത്തൻകോട് അണ്ടൂർക്കോണം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഒരു ഡോക്ടറുടെയും ഫാർമസിസ്റ്റിന്റെയും താൽക്കാലിക ഒഴിവുകളിലേക്ക് 26ന് രാവിലെ 11ന് പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ അഭിമുഖം നടത്തും.
- ഇൻസ്ട്രക്ടർ:
തിരുവനന്തപുരം ജില്ലയിലെ വിവിധ ബ്ലോക്ക് കേന്ദ്രങ്ങളിൽ ബ്രെയിൽ സാക്ഷരതാ ക്ലാസുകൾ എടുക്കുന്നതിന് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. അഭിമുഖം 25ന് 10.30ന് ജില്ലാ പഞ്ചായത്ത് ഓഫിസിൽ നടക്കും. ചാക്ക ഗവ. ഐടിഐയിൽ ടെക്നീഷ്യൻ മെഡിക്കൽ ഇലക്ട്രോണിക്സ്(ടിഎംഇ) ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് ഈഴവ, തീയ, ബെല്ല എന്നീ വിഭാഗങ്ങളിലെ(പിഎസ്‌സി റൊട്ടേഷൻ ചാർട്ട് അനുസരിച്ച്) ഉദ്യോഗാർഥികൾക്കുള്ള അഭിമുഖം 22ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ ഓഫിസിൽ നടക്കും.
- സോണോളജിസ്റ്റ്:
തിരുവനന്തപുരം സർക്കാർ ആയുർവേദ മെഡിക്കൽ കോളജിൽ ആശുപത്രി വികസന സമിതി മുഖേന താൽക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ ഓൺകോൾ വ്യവസ്ഥയിൽ സോണോളജിസ്റ്റ് തസ്തികയിൽ നിയമനം നടത്തുന്നു. അഭിമുഖം 26ന് ഉച്ചയ്ക്ക് രണ്ടിന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫിസിൽ.
-
- ഇഗ്നോ റീ റജിസ്ട്രേഷൻ:
തിരുവനന്തപുരം ഇന്ദിരാഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റി(ഇഗ്നോ) അടുത്ത മാസം ആരംഭിക്കുന്ന അക്കാദമിക് സെഷനിൽ ഒഡിഎൽ, ഓൺലൈൻ മോഡ് വഴി ലഭ്യമായ അക്കാദമിക് പ്രോഗ്രാമുകളിലേക്ക് റീ റജിസ്ട്രേഷൻ ആരംഭിച്ചു. 30ന് മുൻപ് ഓൺലൈൻ ആയി അപേക്ഷിക്കാം. https://onlinerr.ignou.ac.in ഫോൺ:0471 2344113, 9447044132. ഇമെയിൽ: rctrivandrum@ignou.ac.in.
- ഇഗ്നോ റീ റജിസ്ട്രേഷൻ:
- കിറ്റ്സിൽ കോഴ്സ്:
തിരുവനന്തപുരം കിറ്റ്സിൽ ലോജിസ്റ്റിക് മാനേജ്‌മെന്റ്, എയർപോർട്ട് ഓപ്പറേഷൻസ് ഡിപ്ലോമ കോഴ്‌സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഫോൺ:9567869722
- സൗജന്യ ചികിത്സ:
തിരുവനന്തപുരം ഗവ. ആയുർവേദ മെഡിക്കൽ കോളജിൽ, വിളർച്ച (രക്തക്കുറവ്) മൂലമുള്ള കിതപ്പ്, അമിതമായ നെഞ്ചിടിപ്പ്, ക്ഷീണം, ഉത്സാഹക്കുറവ് തുടങ്ങിയ ലക്ഷണങ്ങൾക്ക് ഗവേഷണാടിസ്ഥാനത്തിൽ ചികിത്സ ലഭ്യമാണ്.15 മുതൽ 50 വയസ്സ് വരെയുള്ളവർക്കാണ് സൗജന്യ ചികിത്സ. ഫോൺ: 8281250035
- എംബിഎ അഭിമുഖം:
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ എംബിഎ(ഫുൾടൈം) പ്രവേശനത്തിനുള്ള അഭിമുഖം 22 രാവിലെ 10 മുതൽ നെയ്യാർഡാമിലെ കിക്മ കോളജ് ക്യാംപസിൽ നടക്കും. 9188001600, www.kicma.ac.in

















