ചിറയിൻകീഴ്: ബ്ലോക്ക് പഞ്ചായത്തും ഹരിത കേരള മിഷനും ചേർന്ന് വാമനാപുരം നദി പുനർജീവനം എന്ന ലക്ഷ്യത്തോടെ “ഇനി ഞാൻ ഒഴുകട്ടെ” എന്ന പദ്ധതിയുടെ സംഘാടക സമിതി യോഗം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് ബ്ലോക്ക് പ്രസിഡന്റ് ജയശീ പി.സി യുടെ അദ്ധ്യക്ഷതയിൽ ചേർന്നു. ഉദ്ഘാടനം ചെയ്ത് കൊണ്ട് വി ശശി എം.എൽ.എ സംസാരിച്ചു. ബ്ലോക്ക് വികസനകാര്യ ചെയർപേഴ്സൺ കവിതാസന്തോഷ് സ്വാഗതം ആശംസിച്ചു. ആശംസകൾ അർപ്പിച്ചു കൊണ്ട് ചിറയിൽകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുരളി സംസാരിച്ചു യോഗത്തിൽ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യപ്രഭാഷണം ഹരിത കേരള മിഷൻ ജില്ലാ കോഡിനേറ്റർ ഹുമയൂൺ അവർകൾ സംസാരിച്ചു. ബ്ലോക്ക് ക്ഷേമകാര്യ ചെയർമാൻ മണികണ്ഠൻ, ബ്ലോക്ക് മെമ്പർമാരായ കരുണാകരൻ നായർ ,രാധികാപ്രദീപ്, ശ്രീകല എന്നിവരും ചിറയിൻകീഴ് ബി.ഡി.ഒ ലെനിൻ വിവിധ ഡിപ്പാർട്ടുമെന്റിൽ നിന്നും ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരും പങ്കെടുത്തു.
ലോണ്‍ അടച്ചുതീര്‍ത്താലും കാര്‍ ‘സ്വന്തമാവണമെന്നില്ല’; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക!
സ്വന്തമായി വീട് എന്നത് പോലെ ഇന്ന് സ്വന്തമായി കാര്‍ എന്നതും എല്ലാവരുടെയും സ്വപ്നമാണ്. ഈ സ്വപ്നം...

















