സംസ്ഥാന സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചു കൊണ്ടും വിലക്കയറ്റം തടയുക, പെട്രോൾ, ഡീസൽ നികുതി പിൻവലിക്കുക, തൊഴിലുറപ്പ് പദ്ധതി നവീകരിക്കുക, വിവിധ തൊഴിൽ മേഖലകളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് ഐ.എൻ.റ്റി.യു.സി സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ടുള്ള അവകാശപത്രിക അംഗീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പോത്തൻകോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച തൊഴിലാളി പ്രതിഷേധ സദസ്സ് ഐ എൻ ടി യു സി ജില്ലാ പ്രസിഡൻ്റ് വി ആർ പ്രതാപൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡൻ്റ് ഡി. ജോഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സംസ്ഥാന നിർവാഹക സമിതി അംഗം ആർ.എസ്. വിനോദ്മണി, നിയോജകമണ്ഡലം പ്രസിഡന്റ് നൗഷാദ് ഖാൻ, കെ പി എസ് ടി എ മുൻ പ്രസിഡൻറ് എം. സലാഹുദ്ദീൻ, എ എച്ച് എസ് ടി എ പ്രസിഡൻ്റ് ആർ.എസ്. അരുൺകുമാർ, കെ.എസ്.യു മുൻ ജനറൽ സെക്രട്ടറി ബാഹുൽകൃഷ്ണ, കിരൺദാസ്, സാജൻലാൽ, എ.ഷിബി, ഷീജപണിമൂല, ദേവരാജൻ തുടങ്ങിയവർ പങ്കെടുത്തു.

















