ഗാസയില്‍ ബന്ദികളാക്കിയ 130 ഇസ്രയേലികളെ കൊല്ലും; ഭീഷണി മുഴക്കി അല്‍ ഖുദ് ബ്രിഗേഡ്

Oct 10, 2023

seena

ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍, ബന്ദികളാക്കിയിരിക്കുന്ന 130 ഇസ്രയേലുകാരെ കൊലപ്പെടുത്തുമെന്ന് പലസ്തീനിലെ സായുധ സംഘടന അല്‍ ഖുദ് ബ്രിഗേഡിന്റെ ഭീഷണി. പലസ്തീന്‍ ഇസ്ലാമിക് ജിഹാദിന്റെ സായുധ സംഘടനയാണ് അല്‍ ഖുദ് ബ്രിഗേഡ്. ഹമാസ് കഴിഞ്ഞാല്‍, ഗാസ മേഖലയില്‍ ഏറ്റവും ശക്തമായ സംഘടനയാണ് ഇത്.

‘സയണിസ്റ്റ് ശത്രുക്കള്‍ക്ക് ഞങ്ങളുടെ കസ്റ്റഡിയിലുള്ള ബന്ദികളായ സൈനികരെയും സിവിലിന്‍മാരേയും കുറിച്ച് ആശങ്കയുണ്ടെങ്കില്‍, സേഫ് ഹൗസുകള്‍ ലക്ഷ്യമുിട്ടുള്ള ആക്രമണങ്ങളും സാധാരണക്കാരെ കൊല്ലുന്നതും അവസാനിപ്പിക്കണം. അല്ലെങ്കില്‍ നിങ്ങളുടെ സൈനികരുടെയും തടവുകാരുടെയും വിധി നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് റോണ്‍ അരാദിന് സംഭവിച്ചതു പോലെയായിരിക്കും’-അല്‍ ഖുദ് ബ്രിഗേഡ് നേതാവ് അബു ഹംസ ടെലഗ്രാം ചാനലിലൂടെ പറഞ്ഞു. 130 ഇസ്രയേലികള്‍ തങ്ങളുടെ തടവിലാണ് എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

ഇസ്രയേല്‍ എയര്‍ ഫോഴ്‌സ് അംഗമായിരുന്ന റോണ്‍ അരാദ് 1986ലാണ് ലബനന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്ളയുടെ കയ്യില്‍ അകപ്പെടുന്നത്. 22 വര്‍ഷത്തിന് ശേഷം 2008ലാണ് ഹിസ്ബുള്ള അരാദിനെ വധിച്ചതായി അറിയിച്ചത്.

cake tower new
LATEST NEWS
സ്‌കൂള്‍ അസംബ്ലികള്‍ ഒഴിവാക്കണം, രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നു വരെ ചൂട് ഏല്‍ക്കരുത്, മുന്നറിയിപ്പ്

സ്‌കൂള്‍ അസംബ്ലികള്‍ ഒഴിവാക്കണം, രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നു വരെ ചൂട് ഏല്‍ക്കരുത്, മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശങ്ങളുമായി സംസ്ഥാന ദുരന്ത...

വിമാനങ്ങളെ വെല്ലുന്ന വേഗത! മണിക്കൂറില്‍ 600 കി.മീ വേഗതയുള്ള മഗ്ലേവ് ട്രെയിനുകളുമായി ചൈനയും ജപ്പാനും

വിമാനങ്ങളെ വെല്ലുന്ന വേഗത! മണിക്കൂറില്‍ 600 കി.മീ വേഗതയുള്ള മഗ്ലേവ് ട്രെയിനുകളുമായി ചൈനയും ജപ്പാനും

വിമാനങ്ങളെ വെല്ലുന്ന വേഗത! മണിക്കൂറില്‍ 600 കി.മീ വേഗതയുള്ള മഗ്ലേവ് ട്രെയിനുകളുമായി ചൈനയും...