ആറ്റിങ്ങൽ : വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ജന ജാഗ്രതാ സദസ്സ് ‘ നാളെ (ഞായറാഴ്ച) ആറ്റിങ്ങൽ പാലാംകോണം അൽ-ഫിത്റ സ്കൂൾ ഗ്രൗണ്ടിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വൈകിട്ട് 3 മണിക്ക് ആരംഭിക്കുന്ന പരിപാടിക്ക് വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി ഹുസൈൻ കാവനൂർ, യു.മുഹമ്മദ് മദനി, ജാബിർ നൻമണ്ട എന്നിവർ നേതൃത്വം നൽകും .
‘സദാചാരം, സമൂഹം, പുരോഗമനം’ എന്ന പ്രമേയത്തിലാണ് ജനജാഗ്രതാ സദസ്സ് സംഘടിപ്പിക്കുന്നത്. പുരോഗമന ചിന്തയുടെ മറവിൽ സമൂഹത്തിൻ്റെ കെട്ടുറപ്പിനെ ബാധിക്കും വിധം ധാർമ്മിക മൂല്യങ്ങളെ തകർക്കുന്ന സമീപനങ്ങൾക്കെതിരെയുള്ള ബോധവൽക്കരമാണ് ജന ജാഗ്രതാ സദസ്സിൻ്റെ ലക്ഷ്യമെന്ന് സംഘടകർ അറിയിച്ചു.


















