ഇടയ്ക്കോട് ഗവ.ഐ.ടി.ഐയിൽ അപേക്ഷ ക്ഷണിച്ചു

Jun 18, 2025

seena

ആറ്റിങ്ങൽ: പട്ടികജാതി വികസനവകുപ്പിന്റെ അധീനതയിലുള്ള ഇടയ്ക്കോട് ഗവ.ഐ.ടി.ഐ യിൽ എൻ.സി.വി.റ്റി അംഗീകാരമുള്ള ദ്വിവത്സര കോഴ്സായ പെയിന്റർ ജനറൽ ട്രേഡിൽ 2025-2027 ബാച്ചിലേയ്ക്ക് എസ്.എസ്.എൽ.സി ജയിച്ചവർ/തോറ്റവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകൾ ഓൺലൈനായി http://scdditiedmission.kerala.gov.in എന്ന വിലാസത്തിലോ ഐ.ടി.ഐ ഹെൽപ്പ് ഡെസ്ക് വഴിയോ സമർപ്പിക്കാം. അപേക്ഷ ഫീസ് ഇല്ല. 80% സീറ്റ് പട്ടികജാതിക്കാർക്കും 10% സീറ്റുകൾ പട്ടികവർഗ്ഗക്കാർക്കും, 10% സീറ്റുകൾ മറ്റ് വിഭാഗങ്ങൾക്കുമായി സംവരണം ചെയ്തിരിക്കുന്നു. പ്രവേശനം ലഭിക്കുന്നവർക്ക് സൌജന്യ പരിശീലനത്തിനു പുറമെ ലംപ്സം ഗ്രാന്റ് പാഠപുസ്തകം, യൂണിഫോം അലവൻസ്, സ്റ്റഡിടൂർ അലവൻസ്, ഉച്ചഭക്ഷണം, പോഷകാഹാരം, എസ്.സി വിഭാഗത്തിന് സ്റ്റൈപ്പന്റും ലഭിക്കുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 16. കൂടുതൽ വിവരങ്ങൾക്ക് 04702620233
എന്ന നമ്പറിൽ ബന്ധപ്പെടുക.

cake tower new
LATEST NEWS
സംസ്ഥാനത്ത് രാത്രികാല വൈദ്യുതി നിയന്ത്രണം തുടരും; ഉപഭോഗം കൂടിയ സമയങ്ങളിൽ 500 മെഗാവാട്ടിന്റെ കുറവ്

സംസ്ഥാനത്ത് രാത്രികാല വൈദ്യുതി നിയന്ത്രണം തുടരും; ഉപഭോഗം കൂടിയ സമയങ്ങളിൽ 500 മെഗാവാട്ടിന്റെ കുറവ്

തിരുവനന്തപുരം: കാലവർഷം ദുർബലമായതിനെ തുടർന്ന് ചൂടും വൈദ്യുതി ഉപഭോഗവും റെക്കോർഡുകൾ ഭേദിച്ച്...

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകരായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകരായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

അനധികൃതമായി നിര്‍മിച്ചുവെന്ന് ആരോപിച്ച്‌ ആരാധനാലയത്തെക്കുറിച്ച്‌ വിഡിയോ ചിത്രീകരിക്കുന്നതിനിടെ...