ആറ്റിങ്ങൽ ഗവൺമെന്റ് ഐടിഐ ഇനി എസ്എഫ്ഐ നയിക്കും

Dec 23, 2023

seena

ആറ്റിങ്ങൽ ഗവൺമെന്റ് ഐ ടി ഐ നടന്ന ട്രൈനീസ് കൗൺസിൽ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ മുഴുവൻ സീറ്റുകളിലും വിജയിച്ചു. കഴിഞ്ഞവർഷം നഷ്ടപ്പെട്ട സീറ്റ് അടക്കം തിരിച്ചു പിടിക്കുകയായിരുന്നു. ഗോകുൽ (ചെയർമാൻ), രാഖി (ജനറൽ സെക്രട്ടറി), അരുൺ (കൗൺസിലർ), ആദിത്യ ശങ്കർ (മാഗസിൻ എഡിറ്റർ), സച്ചിൻ (സ്പോർട്സ് ക്ലബ്‌ സെക്രട്ടറി), ഗിരിധർ (ആർട്സ് ക്ലബ്‌ സെക്രട്ടറി) എന്നിവരാണ് വിജയിച്ചത്.

വിദ്യാർത്ഥി യൂണിയനുകളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ പൂർത്തിയായപ്പോൾ
ആറ്റിങ്ങൽ ഏരിയയിലെ മുഴുവൻ ക്യാമ്പസുകളിലും എസ് എഫ് ഐ ചരിത്ര വിജയം നേടി. ആറ്റിങ്ങൽ ഗവ കോളേജ്, ഐ എച്ച് ആർ ഡി ഇൻഞ്ചനിയറിങ്ങ് കോളേജ് എന്നിവിടങ്ങളിൽ എതിരില്ലാതെ ജയിച്ചു. ഗവ പോളിടെക്നിക്കും, ഗവ ഐ ടി ഐ യും തെരഞ്ഞെടുപ്പിലൂടെയും മുഴുവൻ സീറ്റുകളിലും വിജയിക്കാൻ കഴിഞ്ഞു.

വിദ്യാഭ്യാസ മേഖലയെ കാവി വൽക്കരിക്കാനുള്ള ശ്രമങ്ങൾക്കെതിരെയുള്ള വിദ്യാർത്ഥികളുടെ പ്രതിഷേധമാണ് എസ് എഫ് ഐ നേടിയ ചരിത്ര വിജയമെന്ന് എസ് എഫ് ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അഭിപ്രായപെട്ടു. വിദ്യാർത്ഥി സമൂഹത്തിന് ഏരിയ പ്രസിഡന്റ്‌ അർജുൻ കല്ലിങ്ങലും, സെക്രട്ടറി വിജയ് വിമലും നന്ദി രേഖപെടുത്തി.

cake tower new
LATEST NEWS
വഴി കാട്ടാന്‍ മാത്രമല്ല; ഇനി ഫുഡ് ഓര്‍ഡര്‍ ചെയ്യാനും ഹോട്ടല്‍ ബുക്ക് ചെയ്യാനും ഗൂഗിള്‍ മാപ്‌

വഴി കാട്ടാന്‍ മാത്രമല്ല; ഇനി ഫുഡ് ഓര്‍ഡര്‍ ചെയ്യാനും ഹോട്ടല്‍ ബുക്ക് ചെയ്യാനും ഗൂഗിള്‍ മാപ്‌

വഴി അറിയാനും ട്രാഫിക് ബ്ലോക്കുകളില്‍ നിന്ന് രക്ഷപ്പെടാനും നമ്മള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഗൂഗിള്‍...

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് സര്‍ക്കാര്‍; ‘സ്നേഹസാന്ത്വനം’ പദ്ധതിക്ക് 14.40 കോടി രൂപയുടെ ഭരണാനുമതി

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് സര്‍ക്കാര്‍; ‘സ്നേഹസാന്ത്വനം’ പദ്ധതിക്ക് 14.40 കോടി രൂപയുടെ ഭരണാനുമതി

തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനും...

‘സ്വാതന്ത്ര്യദിനാഘോഷത്തിന് വന്ദേമാതരം പൂര്‍ണമായും ആലപിക്കണം’; ഉത്തരവിറക്കി സര്‍ക്കാര്‍

‘സ്വാതന്ത്ര്യദിനാഘോഷത്തിന് വന്ദേമാതരം പൂര്‍ണമായും ആലപിക്കണം’; ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: കേരളത്തിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ ദേശീയ ഗീതമായ വന്ദേമാതരം മുഴുവനായും...