വീണ്ടും ​ഗുരുവായൂരിൽ റീൽസ് ചിത്രീകരിച്ച് ജസ്ന സലീം; കേസ്

Nov 8, 2025

തൃശൂർ: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ​ഗുരുവായൂർ ക്ഷേത്ര പരിസരത്ത് വീണ്ടും റീൽസ് ചിത്രീകരിച്ച ചിത്രകാരിയും സോഷ്യൽ മീഡിയ താരവുമായ ജസ്ന സലീമിനെതിരെ കേസെടുത്തു. പടിഞ്ഞാറെ നടയിൽ വച്ചാണ് റീൽസ് ചിത്രീകരിച്ചത്. ദേവസ്വം അഡ്മിനിസ്ട്രേറ്റർ നൽകിയ പരാതിയിലാണ് ​ഗുരുവായൂർ പൊലീസ് കേസെടുത്തത്. ആർഎൽ ബ്രൈറ്റ് ഇൻ എന്ന വ്ലോ​ഗർക്കെതിരേയും കേസെടുത്തിട്ടുണ്ട്.

നേരത്തെയും ജസ്ന ​ഗുരുവായൂർ നടയിൽ വച്ച് റീൽസ് ചിത്രീകരിച്ചത് വിവാ​ദമായിരുന്നു. അന്ന് കിഴക്കേ നടയിലെ കൃഷ്ണ വി​ഗ്ര​ഹ​ത്തിൽ മാല ചാർത്തി ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിലുണ്ടായിരുന്നത്. ദേവസ്വത്തിന്റെ പരാതിയിൽ കലാപശ്രമത്തിനാണ് അന്ന് കേസെടുത്തത്.

കൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് വൈറലായ ജസ്ന ഗുരുവായൂർ ക്ഷേത്രത്തിനു മുന്നിൽ വച്ച് കേക്ക് മുറിച്ചതടക്കം വിവാദമായിരുന്നു. സംഭവത്തിൽ ​ദേവസ്വം നൽകിയ പരാതിയിൽ ഹൈക്കോടതി ശക്തമായ നിലപാട് സ്വീകരിക്കുകയായിരുന്നു. ക്ഷേത്രങ്ങൾ ഭക്തർക്കുള്ള ഇടമാണെന്നും ഇത്തരത്തിൽ ചിത്രങ്ങൾ എടുത്ത് സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിപ്പിക്കുന്നത് അം​ഗീകരിക്കാൻ സാധിക്കില്ലെന്നും കോടതി നിലപാടെടുത്തു.

cake tower new
LATEST NEWS
‘എല്ലാം കാണുന്നുണ്ട്, എഐ കാമറകള്‍ നിയമലംഘനങ്ങള്‍ ചിത്രീകരിക്കുന്നുണ്ട്’; ഒരുമിച്ച് ചലാന്‍ വരുമെന്ന് എംവിഡി

‘എല്ലാം കാണുന്നുണ്ട്, എഐ കാമറകള്‍ നിയമലംഘനങ്ങള്‍ ചിത്രീകരിക്കുന്നുണ്ട്’; ഒരുമിച്ച് ചലാന്‍ വരുമെന്ന് എംവിഡി

തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താനായി സ്ഥാപിച്ച എഐ കാമറകളുടെ പ്രവര്‍ത്തനം...

വിശ്വസ്തയായ സംസ്ഥാന അധ്യക്ഷയും പടിയിറങ്ങി; മമതയ്ക്ക് തിരിച്ചടിയായി ചന്ദ്രിമ ഭട്ടാചാര്യയുടെ രാജി

വിശ്വസ്തയായ സംസ്ഥാന അധ്യക്ഷയും പടിയിറങ്ങി; മമതയ്ക്ക് തിരിച്ചടിയായി ചന്ദ്രിമ ഭട്ടാചാര്യയുടെ രാജി

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെ മമത ബാനര്‍ജിയുടെ വലംകൈയും...