ആറ്റിങ്ങൽ: ജോയിന്റ് കൗൺസിൽ ആറ്റിങ്ങൽ മേഖലാതല അംഗത്വ പ്രചാരണത്തിന് തുടക്കമായി. ആറ്റിങ്ങൽ സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടന്ന പരിപാടിയിൽ നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് സന്തോഷ് വി അംഗത്വ വിതരണ കൂപ്പൺ നൽകി മേഖലാതല ഉദ്ഘാടനം നിർവഹിച്ചു. മേഖലാ പ്രസിഡന്റ് ലിജിൻ വി അധ്യക്ഷത വഹിച്ചു.
ജോയിന്റ് കൗൺസിൽ ജില്ലാ കൗൺസിൽ അംഗങ്ങളായ എസ് ഭാമിദത്ത്, എം മനോജ് കുമാർ, മേഖല സെക്രട്ടറി വർക്കല സജീവ്, വനിതാ കമ്മിറ്റി സെക്രട്ടറി ആശ എൻ, പ്രസിഡന്റ് ലത എസ് സംസ്ഥാന വനിതാ കമ്മിറ്റി അംഗം ഡി ബിജിന, ജില്ലാ വനിത കമ്മിറ്റി പ്രസിഡൻ്റ് മഞ്ജുകുമാരി എം,മേഖലാ കമ്മിറ്റി അംഗങ്ങളായ അജിത്ത് എ, വിശ്വജിത്ത്, പ്രിൻസ് മധു, കൗസു റ്റിആർ, ബിജിത്ത് ആർ, ജയൻ ജെ, മനേഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
ചിത്രം — ജോയിന്റ് കൗൺസിൽ ആറ്റിങ്ങൽ മേഖലാതല അംഗത്വ പ്രചാരണം നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് സന്തോഷ്.വി ഉദ്ഘാടനം ചെയ്യുന്നു.



















