ഭാരതീയ വിദ്യാനികേതൻ ജില്ലാ കലോത്സവം ‘ജ്വാല 2026’ ഒക്ടോബർ 9, 10 തീയതികളിൽ

Oct 8, 2026

seena

തിരുവനന്തപുരം: ഭാരതീയ വിദ്യാനികേതൻ തിരുവനന്തപുരം ജില്ലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ കലോത്സവം ‘ജ്വാല 2026’ ഒക്ടോബർ 9, 10 (വെള്ളി, ശനി) തീയതികളിൽ നടക്കും. പെരുങ്ങുഴി ശ്രീ സരസ്വതി വിദ്യാനികേതനിൽ വെച്ചാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.

വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകൾക്ക് വേദിയൊരുക്കുക എന്നതാണ് ഈ കലോത്സവത്തിന്റെ ലക്ഷ്യം. ഒക്ടോബർ 9 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് പതാക ഉയർത്തലോടെ പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് 9.15 ന് നടക്കുന്ന ഉദ്ഘാടനസഭ പ്രശസ്ത സിനിമാതാരം അഖിൽ കവലയൂർ ഉദ്ഘാടനം ചെയ്യും.

ആയിരത്തിഅഞ്ഞൂറോളം കലാ പ്രതിഭകൾ മത്സരിക്കുന്ന കലോത്സവത്തിൽ 5 സ്റ്റേജുകളിലായി 30 ൽ പരം സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും ചേർന്ന് മുവായിരത്തോളം പേർ എത്തുന്നു. ഭാരതീയ വിദ്യാനികേതൻ ജില്ലാ അധ്യക്ഷൻ ബൈജു പി. എസ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഭാരതീയ വിദ്യാനികേതൻ ജില്ലാ സെക്രട്ടറി അനിൽ കെ. സ്വാഗതം ആശംസിക്കും.

ഉദ്ഘാടന ചടങ്ങിൽ അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കീർത്തി സൈജു, പോത്തൻകോട് ബ്ലോക്ക് മെമ്പർ സുനിൽശങ്കർ, മറ്റ് സാമൂഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും. ജില്ലാ കലാമേള സംയോജക ശോഭ ഗോവിന്ദൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തും. കലോത്സവത്തിലേക്ക് ഏവരെയും സംഘാടക സമിതി സ്വാഗതം ചെയ്തു.

cake tower new
LATEST NEWS