കെ രാധാകൃഷ്ണൻ ഇന്ന് മന്ത്രിസഭാ സ്ഥാനം രാജിവെക്കും. എംഎൽഎ സ്ഥാനത്ത് നിന്നും അദ്ദേഹം രാജിവെക്കും. ആലത്തൂരിൽ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് രാജി
മന്ത്രിസഭയിൽ നിന്നുള്ള രാജിക്കത്ത് മുഖ്യമന്ത്രി പിണറായി വിജയനും എംഎൽഎ സ്ഥാനത്ത് നിന്നുള്ള രാജിക്കത്ത് സ്പീക്കർ എഎൻ ഷംസീറിനും കൈമാറും. കെ രാധാകൃഷ്ണൻ രാജിവെക്കുന്നതോടെ മന്ത്രിസഭയിൽ ഒഴിവ് വരും. കൂടാതെ ചേലക്കര നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിനും കളമൊരുങ്ങും. പുതിയ മന്ത്രി ആരായിരിക്കണമെന്ന കാര്യത്തിൽ നിലവിൽ തുടരുന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിൽ തീരുമാനമായേക്കും.

















