കളരിപ്പയറ്റിൽ പരിശീലനം നടത്തിവരുന്ന വിദ്യാർത്ഥികളുടെ കച്ചകെട്ടൽ ചടങ്ങ് നടത്തുന്നു

Aug 21, 2024

seena

ആറ്റിങ്ങൽ സർഗ്ഗ ആർട്സ് & സ്പോർട്സ് സെൻ്ററിൻ്റേയും കട്ടിയാട് വി.എസ് മർമ്മ ചികിത്സാ കളരി സംഘത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ കളരി ഗുരുക്കൾ ഷിജി.വി.എസ്സിൻ്റെ അധ്യാപനത്തിൻ കീഴിൽ കേരളത്തിൻ്റെ തനത് ആയോധനകലയായ കളരിപ്പയറ്റിൽ പരിശീലനം നടത്തിവരുന്ന വിദ്യാർത്ഥികളുടെ കച്ചകെട്ടൽ ചടങ്ങ് ആഗസ്റ്റ് 23 വെള്ളിയാഴ്‌ച വൈകുന്നേരം 4 മണിക്ക് ആറ്റിങ്ങൽ വീരളം ദ്വാരകാ ആഡിറ്റോറിയത്തിൽവച്ചു നടക്കുന്നു.

ജി.ഗോപകുമാർ (എസ്.എച്ച്.ഒ, ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ) ഉദ്ഘാടനം നിർവഹിക്കും.
സർഗ്ഗ പ്രസിഡന്റ്റ് എസ്.ശശിധരൻ നായർ അധ്യക്ഷനാകും. ഷിജി വി.എസ് (കളരി ഗുരുക്കൾ), സീതാലക്ഷ്മി (സുപ്രസിദ്ധ സിനിമാതാരം), ബിനു ജി.എസ് (വാർഡ് കൗൺസിലർ, ആറ്റിങ്ങൽ നഗരസഭ) തുടങ്ങിയവർ പങ്കെടുക്കും.

ജില്ലാതല ക്വിസ് മത്സരങ്ങളിൽ മികവ് തെളിയിച്ച കൃപ ബി.എസ്നെ യോഗത്തിൽ ആദരിക്കുകയും ചെയ്യും.

തിങ്കൾ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 4 മണിമുതൽ നടക്കുന്ന കളരിപ്പയറ്റ് പരിശീലനത്തിലേയ്ക്കുള്ള പ്രവേശനം തുടരുന്നു.

വിശദവിരങ്ങൾക്ക്: 9846171092, 9895286306 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

cake tower new
LATEST NEWS
പൊതുപരീക്ഷാ നിയമഭേദഗതി ബില്‍ രാജ്യസഭയും പാസ്സാക്കി; പ്രതിപക്ഷം നിര്‍ദേശിച്ച ഭേദഗതികള്‍ തള്ളി

പൊതുപരീക്ഷാ നിയമഭേദഗതി ബില്‍ രാജ്യസഭയും പാസ്സാക്കി; പ്രതിപക്ഷം നിര്‍ദേശിച്ച ഭേദഗതികള്‍ തള്ളി

ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരായ ബില്‍ രാജ്യസഭയും പാസ്സാക്കി. പ്രതിപക്ഷത്തിന്റെ...