കരവാരത്ത് എസ്.എഫ്.ഐ പട്ടിണി സമരം നടത്തി

Jul 22, 2022

seena

ആറ്റിങ്ങൽ: സ്‌കൂളുകളിൽ ഒരു വർഷം ആയി പ്രഭാത ഭക്ഷണം മുടക്കുന്ന കരവാരം പഞ്ചായത്ത്‌ ഭരണ സമിതിക്ക് എതിരെ എസ്.എഫ്.ഐ കരവാരം വഞ്ചിയൂർ മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ പട്ടിണി ജാഥ നടത്തി. എസ്.എഫ്.ഐ കരവാരം മേഖല സെക്രട്ടറി പ്രിമ അധ്യക്ഷയായ സമരം മുൻ ആസൂത്രണ സമിതി അധ്യക്ഷൻ നാരായണൻ ഉൽഘാടനം ചെയ്തു. സിപിഎം വഞ്ചിയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.കെ.രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.

കരവാരം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എം റഫീഖ്, എസ്.എഫ്.ഐ ഏരിയ സെക്രട്ടറി വൈഷ്ണവ്, എസ്.എഫ്.ഐ ഏരിയ പ്രസിഡന്റ് നിമിഷ, ഷിജിലാൽ, നൗഫൽ, വിഷ്ണു, സുധീഷ് എന്നിവർ ആശംസ അറിയിച്ചു. പ്രതീകാത്മകമായി പ്ളേറ്റുകളിൽ മണ്ണ് വിളമ്പി ആണ് പട്ടിണി സമരം നടത്തിയത്. മേഖലകമ്മിറ്റികൾ സംയുക്തമായി പഞ്ചായത്ത്‌ സെക്രട്ടറിക്ക് നിവേദനം സമർപ്പിച്ചു. ഇതിൽ അടിയന്തിര നടപടികൾ ഉണ്ടായില്ലെങ്കിൽ തുടർ സമരങ്ങളുമായി മുന്നോട്ടു വരും എന്ന് എസ്.എഫ്.ഐ അറിയിച്ചു.

cake tower new
LATEST NEWS
‘ഒരിക്കൽ കൂടി അഹാന തന്നെയാണ് ബെസ്റ്റ് പ്ലാനർ എന്ന് തെളിയിച്ചിരിക്കുന്നു’; ചിത്രങ്ങളുമായി ദിയ കൃഷ്ണ

‘ഒരിക്കൽ കൂടി അഹാന തന്നെയാണ് ബെസ്റ്റ് പ്ലാനർ എന്ന് തെളിയിച്ചിരിക്കുന്നു’; ചിത്രങ്ങളുമായി ദിയ കൃഷ്ണ

നടിയും സോഷ്യല്‍ മീഡിയ താരവുമായ അഹാന കൃഷ്‌ണ കുമാറിന്‍റെയും ഛായാഗ്രാഹകന്‍ നിമിഷ് രവിയുടെയും വിവാഹ...