ചിങ്ങം 1 കര്‍ഷക ദിനം കേരള പ്രദേശ്‌ കര്‍ഷക കോണ്‍ഗ്രസ് കണ്ണീര്‍ ദിനമായി ആചരിച്ചു

Aug 18, 2025

seena

കേരളപ്രദേശ്‌ കര്‍ഷക കോൺഗ്രസ്സ് സംസ്ഥന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ആറ്റിങ്ങല്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ “രക്ഷ വേണം കര്‍ഷകന്” എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ചുകൊണ്ട് ആറ്റിങ്ങല്‍ നാല് മുക്ക് ജംഗ്‌ഷനില്‍ സംഘടിപ്പിച്ച കണ്ണീര്‍ ദിനം പ്രതിഷേധ സംഗമം കേരള പ്രദേശ് കര്‍ഷക കോണ്‍ഗ്രസ് സംസ്ഥന വൈസ് പ്രസിഡന്റ് അടയമൺ എസ് മുരളീധരന്‍ ഉത്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ആറ്റിങ്ങല്‍ മനോജ് അധ്യക്ഷതവഹിച്ചു.

കേരള ചരിത്രത്തിൽ കർഷകരും കാർഷികമേഖലയും അനുഭവച്ചിട്ടില്ലാത്ത ദുരന്തത്തിലൂടെയാണ് കേരളത്തിലെ കർഷകരും കാർഷിക മേഖലയും കടന്നു പൊയ് കൊണ്ടിരിക്കുന്നത്. റബറിന് താങ്ങുവില 250 രൂപ ആക്കുമെന്ന് പ്രകടന പത്രികയിൽ പറഞ്ഞവർ അധികാരത്തിൽ എത്തി പത്തുവർഷം ആകുന്ന സാഹചര്യത്തിലും നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. കർഷരുടെക്ഷേമത്തിനായി രുപീകരിച്ച കർഷകക്ഷേമനിധി ബോർഡ് നിർജീവാവസ്ഥയിൽ തുടരുന്നു. കേരകർഷകർക്കായി നബാർഡുവഴി ലോകബാങ്കനുവദിച്ച സാമ്പത്തിക സഹായത്തിൻ്റെ ആദ്യഗഡുവായി ലഭിച്ച 139 കോടി രുപ പിണറായി സർക്കാർ വകമാറ്റി ചെലവിട്ട് കേര കർഷകരെ വഞ്ചിച്ചു എന്ന് കണ്ണീർ ജാഥ ഉദ്ഘാടനം ചെയ്തുകൊണ്ട് കർഷകർ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അടയമൺ എസ് മുരളീധരന്‍ പറഞ്ഞു.

ജില്ലാ ഭാരവാഹികളായ മണനാക്ക് ഷിഹാബുദ്ദീൻ, അഭിലാഷ് ചാങ്ങാട്, നഗരൂർ ശ്രീകുമാര്‍, ചന്ദ്രിക മണ്ഡലം പ്രസിഡന്റുമാരായ രോഹൻ, അപ്പുക്കുട്ടന്‍ നായര്‍, സുബ്രഹ്മണ്യന്‍, ദിവാകരന്‍ പിള്ള, പ്രസാദ്, തമ്പി, പ്രമോദ്, തുളസി ദാസ്, അഡ്വ. സുരേഷ് ഇക്ബാല്‍, അമൃത ലാല്‍, മോഹന്‍ലാല്‍ എന്നിവര്‍ പങ്കെടുത്തു.

cake tower new
LATEST NEWS
ചിട്ടിപ്പണം നഷ്ടപ്പെട്ടത് മറച്ചുവെക്കാൻ കള്ളക്കഥ; വ്യാജമൊഴി നൽകിയ ആട്ടോ ഡ്രൈവർ അറസ്റ്റിൽ

ചിട്ടിപ്പണം നഷ്ടപ്പെട്ടത് മറച്ചുവെക്കാൻ കള്ളക്കഥ; വ്യാജമൊഴി നൽകിയ ആട്ടോ ഡ്രൈവർ അറസ്റ്റിൽ

കല്ലമ്പലം: ചിട്ടിപ്പണം നഷ്ടപ്പെട്ട വിവരം മറച്ചുവെക്കാൻ കള്ളക്കഥ മെനഞ്ഞ് പൊലീസിന് വ്യാജമൊഴി നൽകിയ...

മോഡലിംഗിൽ സൗത്ത് ഇന്ത്യയിൽ നിന്ന് സെലക്ഷൻ നേടി അഞ്ചുതെങ്ങ് സ്വദേശിനിയായ മൂന്ന് വയസ്സ്കാരി

മോഡലിംഗിൽ സൗത്ത് ഇന്ത്യയിൽ നിന്ന് സെലക്ഷൻ നേടി അഞ്ചുതെങ്ങ് സ്വദേശിനിയായ മൂന്ന് വയസ്സ്കാരി

മോഡലിംഗിൽ സൗത്ത് ഇന്ത്യയിൽ നിന്ന് സെലക്ഷൻ നേടി അഞ്ചുതെങ്ങ് സ്വദേശിനിയായ മൂന്ന് വയസ്സ്കാരി....