ലീഡറുടെ ഓർമ്മകൾ ഉറങ്ങുന്ന പൂങ്കുന്നത്തെ വസതി വീണ്ടും രാഷ്ട്രീയ ചർച്ചയാകുമ്പോൾ

Nov 19, 2026

തൃശ്ശൂർ: പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശന കാലം മുതൽ രാഷ്ട്രീയകേരളം ഏറെ കൗതുകത്തോടെയും ആകാംക്ഷയോടെയും വീക്ഷിച്ചിരുന്ന ഇടമാണ് മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ തൃശ്ശൂർ പൂങ്കുന്നത്തെ വസതിയായ ‘മുരളീമന്ദിരം’. ലീഡർ കെ കരുണാകരനും പത്നി കല്ല്യാണിക്കുട്ടിയമ്മയും നിത്യനിദ്രകൊള്ളുന്ന ഈ മണ്ണിൽ ഇരുവരുടെയും സ്മൃതികുടീരങ്ങളും സ്ഥിതി ചെയ്യുന്നു. ഏതൊരു കോൺഗ്രസ് നേതാവും പുതിയ രാഷ്ട്രീയ ദൗത്യങ്ങൾ ഏറ്റെടുക്കുന്നതിന് മുൻപ് ഇവിടെയെത്തി പുഷ്പാർച്ചന നടത്തുന്നത് പതിവായിരുന്നു. കല്ല്യാണിക്കുട്ടിയമ്മയുടെ കൈപ്പുണ്യം രുചിക്കാത്ത ഒരു കോൺഗ്രസ് നേതാവും കേരള രാഷ്ട്രീയത്തിലുണ്ടായിരുന്നില്ല.

കേരള രാഷ്ട്രീയത്തിലെ ഒട്ടേറെ നിർണ്ണായക നീക്കങ്ങൾക്ക് സാക്ഷ്യം വഹിച്ച മുരളീമന്ദിരം, പത്മജയുടെ ബിജെപി പ്രവേശനത്തോടെ ബിജെപി നേതാക്കളുടെയും സന്ദർശന കേന്ദ്രമായി മാറിയിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ബിജെപ. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അടക്കമുള്ള നേതാക്കളും ഇവിടെയെത്തി കെ. കരുണാകരന്റെയും കല്ല്യാണിക്കുട്ടിയമ്മയുടെയും സ്മൃതികുടീരങ്ങളിൽ പുഷ്പാർച്ചന നടത്തിയിരുന്നു.

കോൺഗ്രസ് വിട്ട പത്മജ, തന്റെ അനുയായികളായ 35 കോൺഗ്രസ് പ്രവർത്തകർക്ക് ബി.ജെ.പി. അംഗത്വം നൽകിയതും കല്ല്യാണിക്കുട്ടിയമ്മയുടെ ശ്രാദ്ധദിനത്തിൽ അച്ഛന്റെയും അമ്മയുടെയും സ്മൃതികുടീരത്തെ സാക്ഷിയാക്കിയായിരുന്നു. അച്ഛനുവേണ്ടി കൂടിയാണ് താനിത് ചെയ്യുന്നതെന്നായിരുന്നു അന്ന് പത്മജ പ്രതികരിച്ചത്.

കെ. മുരളീധരന്റെയും പത്മജയുടെയും പേരിലാണ് മുരളീമന്ദിരം എന്നതിനാൽ കോൺഗ്രസ് നേതാക്കളും ലീഡറെ സ്മരിക്കാൻ തുടർന്നും ഇവിടെ എത്തിക്കൊണ്ടിരുന്നു. മാസത്തിലൊരിക്കൽ ഗുരുവായൂർ ക്ഷേത്രദർശനത്തിനായി എത്തുന്ന കെ. മുരളീധരനും പത്മജയും താമസിച്ചിരുന്നതും പൂങ്കുന്നത്തെ ഈ തറവാട്ടുവീട്ടിലായിരുന്നു. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ മുരളീമന്ദിരം ഇനി കോൺഗ്രസിന് മാത്രമായി മാറുകയാണ്.

LATEST NEWS
ചേട്ടനെ തിരിച്ചുകിട്ടി, ഞാന്‍ എന്നും കോണ്‍ഗ്രസുകാരി; ബിജെപിയില്‍ പോയത് തെറ്റെന്ന് പത്മജ

ചേട്ടനെ തിരിച്ചുകിട്ടി, ഞാന്‍ എന്നും കോണ്‍ഗ്രസുകാരി; ബിജെപിയില്‍ പോയത് തെറ്റെന്ന് പത്മജ

തിരുവനന്തപുരം: പത്മജ വേണുഗോപാല്‍ ബിജെപി വിട്ടു. സ്ഥാനമാനം ലഭിക്കാത്തതിനാലല്ല പാര്‍ട്ടി വിട്ടതെന്ന്...