കാണാം കാര്യവട്ടത്ത് ഇന്ത്യ- ഓസ്‌ട്രേലിയ പോരാട്ടം; നവംബര്‍ 26ന് ടി20 ആവേശം

Jul 26, 2023

മുംബൈ: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടി20 പരമ്പരയിലെ ഒരു മത്സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍. ഇന്ത്യയുടെ 2023-24 സീസണിലെ ഹോം പോരാട്ടങ്ങളുടെ വേദികള്‍ ബിസിസിഐ ടെക്നിക്കൽ കമ്മിറ്റി യോ​ഗം ചേർന്നു തീരുമാനിച്ചിരുന്നു. ഈ യോ​ഗത്തിലാണ് തിരുവനന്തപുരത്തും വേദി അനുവദിച്ചത്. ഇന്ത്യയുടെ സ്വന്തം മണ്ണിലെ ടെസ്റ്റ്, ഏകദിന, ടി20 മത്സരങ്ങളുടെ വേദികളാണ് തീരുമാനിച്ചത്.

ആകെ 16 അന്താരാഷ്ട്ര മത്സരങ്ങളാണ് ഈ സീസണില്‍ ഇന്ത്യ സ്വന്തം നാട്ടില്‍ കളിക്കുന്നത്. അഞ്ച് ടെസ്റ്റുകള്‍, മൂന്ന് ഏകദിനങ്ങള്‍, എട്ട് ടി20 മത്സരങ്ങളാണ് ഇക്കാലയളവില്‍ കളിക്കുന്നത്. ടെക്‌നിക്കല്‍ കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. നവംബര്‍ 26നാണ് കാര്യവട്ടത്ത് ടി20 പോരാട്ടം. ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിന്റെ ഭാഗമായാണ് പോരാട്ടം. അഞ്ച് മത്സരങ്ങളടങ്ങിയതാണ് ഈ പരമ്പര. ഇതിലെ രണ്ടാം പോരാട്ടമാണ് തിരുവനന്തപുരത്ത് നടക്കുന്നത്.

സെപ്റ്റംബര്‍ മുതലാണ് ഓസ്‌ട്രേലിയ ഇന്ത്യയില്‍ പര്യടനത്തിനെത്തുന്നത്. ഏകദിന പോരാട്ടത്തോടെയാണ് പര്യടനം തുടങ്ങുന്നത്. 22ന് ഒന്നാം ഏകദിനം മൊഹാലിയില്‍ നടക്കും. ഇന്‍ഡോറില്‍ 24ന് രണ്ടാം ഏകദിനം. മൂന്നാം പോരാട്ടം 27നു രാജ്‌കോട്ടില്‍ നടക്കും.
നവംബര്‍ 23ന് ആദ്യ ടി20 വിശാഖപട്ടണത്ത്. രണ്ടാം പോരാട്ടം 26നു തിരുവനന്തപുരത്ത്. മൂന്നാം മത്സരം 28നു ഗുവാഹത്തിയിലും നാലാം പോരാട്ടം ഡിസംബര്‍ ഒന്നിന് നാഗ്പുരും അരങ്ങേറും. അവസാന മത്സരം ഹൈദരാബാദില്‍ മൂന്നിനു നടക്കും.

പിന്നാലെ അഫ്ഗാനിസ്ഥാന്‍ ഇന്ത്യയിലെത്തും. 2024 ജനുവരി ഒന്‍പത് മുതല്‍ 18 വരെയാണ് അവരുടെ പര്യടനം. മൂന്ന് ടി20 മത്സരങ്ങളടങ്ങിയ പരമ്പര മാത്രമാണ് അഫ്ഗാന്‍ ടീം കളിക്കുന്നത്. ജനുവരി 11ന് ആദ്യ ടി20 മൊഹാലിയില്‍ നടക്കും. 14ന് രണ്ടാം പോര് ഇന്‍ഡോറില്‍. മൂന്നാം മത്സരം ബംഗളൂരുവില്‍ 17നും നക്കും.

ഇന്ത്യയില്‍ സീസണ്‍ അവസാനം പര്യടനത്തിനു എത്തുന്നത് ഇംഗ്ലണ്ട് ടീമാണ്. അഞ്ച് മത്സരങ്ങടങ്ങിയ ടെസ്റ്റാണ് കളിക്കുന്നത്. ജനുവരി 20 മുതല്‍ മാര്‍ച്ച് 11 വരെയാണ് പര്യടനം.
ഒന്നാം ടെസ്റ്റ് ജനുവരി 25 മുതല്‍ 29 വരെ ഹൈദരാബാദില്‍ അരങ്ങേറും. രണ്ടാം ടെസ്റ്റ് ഫെബ്രുവരി രണ്ട് മുതല്‍ ആറ് വരെ വിശാഖപട്ടണത്ത് നടക്കും. രാജ്‌കോട്ടിലാണ് മൂന്നാം ടെസ്റ്റ്. 15 മുതല്‍ 19 വരെയാണ് പോരാട്ടം. നാലാം ടെസ്റ്റ് 23 മുതല്‍ 27 വരെ റാഞ്ചിയില്‍. അവസാ ടെസ്റ്റ് മാര്‍ച്ച് ഏഴ് മുതല്‍ 11 വരെ ധരംശാലയിലും നടക്കും.

cake tower new
LATEST NEWS
കടുത്ത ചൂടിന് ശമനമാകുമോ?, മറ്റന്നാള്‍ മുതല്‍ ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കടുത്ത ചൂടിന് ശമനമാകുമോ?, മറ്റന്നാള്‍ മുതല്‍ ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കടുത്ത ചൂടില്‍ സംസ്ഥാനം വെന്തുരുകുന്നതിനിടെ ആശ്വാസമായി മഴയെത്തുന്നു. വ്യാഴാഴ്ച...

ഗുരുവായൂരില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന പ്രചാരണം അസത്യം; സുരക്ഷ ശക്തമെന്ന് പൊലീസ് മേധാവി

ഗുരുവായൂരില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന പ്രചാരണം അസത്യം; സുരക്ഷ ശക്തമെന്ന് പൊലീസ് മേധാവി

തൃശൂര്‍: ഗുരുവായൂരില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന ചില ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രചാരണം...

മരിച്ചുപോയ സഹോദരിയുടെ പണം പിന്‍വലിക്കാനെത്തി, ഉടമ നേരിട്ടെത്തണമെന്ന് ബാങ്ക്; അസ്ഥികൂടം തോളിലേറ്റി ബാങ്കിലെത്തി വയോധികന്‍

മരിച്ചുപോയ സഹോദരിയുടെ പണം പിന്‍വലിക്കാനെത്തി, ഉടമ നേരിട്ടെത്തണമെന്ന് ബാങ്ക്; അസ്ഥികൂടം തോളിലേറ്റി ബാങ്കിലെത്തി വയോധികന്‍

ഭുവനേശ്വര്‍: മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ തുക പിന്‍വലിക്കാന്‍ അവരുടെ അസ്ഥികൂടവും...