കെ.എ.ടി.എഫ് അധ്യാപക പരിശീലന ക്യാമ്പ് സമാപിച്ചു

Nov 16, 2026

പാലോട്: ‘നവലോകം, നവയുഗ അധ്യാപകൻ’ എന്ന പ്രമേയത്തിൽ കേരള അറബിക് ടീച്ചേഴസ് ഫെഡറേഷൻ (കെ.എ.ടി.എഫ്) സംസ്ഥാന വ്യാപകമായി ജില്ലകളിലും ഉപജില്ലകളിലും നടത്തി വരുന്ന എ.ഐ ശില്പശാലയുടെ പാലോട് ഉപജില്ലാ ശില്പശാല കല്ലറ ഗവ. വി.എച്ച്.എസ്.എസ്സിൽ നടന്നു.

കെ.എ.ടി. എഫ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. ദേശീയ അധ്യാപക പുരസ്കാര ജേതാവും സാമൂഹ്യ പ്രവർത്തകനുമായ കല്ലറ കിഷോർ കുമാറിനെ യോഗത്തിൽ ആദരിച്ചു. സംസ്ഥാന പുസ്‌തക നിർമാണ സമിതി അംഗവും സംസ്ഥാന ഐ.ടി കോർഡിനേറ്ററുമായ അനീസ് കെ.എച്ച് കരുവാരക്കുണ്ട്, ഷബീർ വളാഞ്ചേരി, റഫീഖ് വർക്കല തുടങ്ങിയവർ പരിശീലനത്തിന് നേതൃത്വം നൽകി. അൻസാറുദ്ദീൻ പീരുമേട്, അബ്ദുൽ റഹീം നേമം, തൗഫീഖ് തെന്നൂർ, സഫീറ കല്ലറ തുടങ്ങിയവർ സംസാരിച്ചു.

LATEST NEWS