പ്രിയദർശിനി നൂറാം ദിനത്തിൽ യാത്രക്കാർക്ക് പുതിയ സമ്മാനവുമായി കെഎസ്ആർടിസി; രണ്ട് പദ്ധതികൾക്ക് ഇന്ന് തുടക്കം

Sep 22, 2026

seena

തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന പ്രിയദർശിനി പദ്ധതിയുടെ നൂറാം ദിനമായ ഇന്ന് കെഎസ്ആർടിസിയുടെ രണ്ട് പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കുന്നു. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ലക്ഷദ്വീപ്, ഹൈദരാബാദ് ലക്ഷ്വറി പാക്കേജ് സർവീസ്, ബജറ്റ് ടൂറിസം സെല്ലിനായി തയാറാക്കിയ പുതിയ സോഫ്റ്റ് വെയർ, വെയിറ്റിങ് ലിസ്റ്റ് സംവിധാനം എന്നിവയുടെ ഔദ്യോ​ഗിക ഉദ്ഘാടനം ഇന്ന് നിർവഹിക്കും.

വൈകീട്ട് 7:30ന് തമ്പാനൂർ ചൈത്രം ഹോട്ടലിൽ നടക്കുന്ന ചടങ്ങിലാണ്, യാത്രാപ്രേമികൾ കാത്തിരിക്കുന്ന കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ലക്ഷദ്വീപ്, ഹൈദരാബാദ് ലക്ഷ്വറി പാക്കേജ് സർവീസിന്റെ ഉ​ദ്ഘാടനം ​ഗതാ​ഗത മന്ത്രി സി പി ജോൺ നിർവഹിക്കുന്നത്. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിനായി തയാറാക്കിയ പുതിയ സോഫ്റ്റ് വെയർ, വെയിറ്റിങ് ലിസ്റ്റ് സംവിധാനം എന്നിവയുടെയും ഔദ്യോഗിക ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.

ലക്ഷദ്വീപ് ആദ്യ യാത്രയ്ക്കുവേണ്ടി തെരഞ്ഞെടുക്കപ്പെട്ട 10 യാത്രക്കാർക്കും ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ സംസ്ഥാനതലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ജീവനക്കാർക്കും യൂണിറ്റുകൾക്കും മന്ത്രി പുരസ്കാരം സമ്മാനിക്കുമെന്ന് കെഎസ്ആർടിസി ചെയർമാൻ അറിയിച്ചു. പുതിയ സോഫ്റ്റ്‌വെയർ നിലവിൽ വരുന്നതോടെ യാത്രക്കാർക്ക് ബജറ്റ് ടൂറിസം പാക്കേജുകളുടെ ടിക്കറ്റുകൾ ഓൺലൈൻ വഴി ബുക്ക് ചെയ്യാനാകും.

ഇന്ത്യൻ റെയിൽവേയ്ക്ക് സമാനമായി കെഎസ്ആർടിസി ടിക്കറ്റ് റിസർവേഷനിലും വെയിറ്റിങ് ലിസ്റ്റ് ഏർപ്പെടുത്തുന്നതാണ് പുതുതായി ഏർപ്പെടുത്തുന്ന മറ്റൊരു സംവിധാനം. ചടങ്ങിൽ തമ്പാനൂർ വാർഡ് കൗൺസിലർ ആർ. ഹരികുമാർ അധ്യക്ഷനാകും. കെഎസ്ആർടിസി സിഎംഡി ഡോ. പി.എസ് പ്രമോജ് ശങ്കർ, വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി യാത്രാ പദ്ധതിയുടെ നൂറാംദിനാഘോഷത്തിന്റെ ഭാഗമായി ഇന്നു രാവിലെ പത്തിന് ഗതാഗത മന്ത്രി സി പി ജോൺ തമ്പാനൂർ ഡിപ്പോയിൽ സന്ദർശനം നടത്തും. തുടർന്ന് കെഎസ്ആർടിസി ജീവനക്കാർ യാത്രക്കാർക്ക് മധുരം വിതരണം ചെയ്യും. സ്ത്രീകളുടെ യാത്രാ ചെലവിന്‍റെ ഭാരം കുറയ്ക്കുന്നതിനൊപ്പം പൊതുഗതാഗത സംവിധാനത്തിലേക്ക് കൂടുതൽ സ്ത്രീകളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ്, സംസ്ഥാന സർക്കാർ 2026 ജൂൺ 15ന് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ പ്രിയദർശിനി യാത്രാ പദ്ധതി ആരംഭിച്ചത്.

സൗജന്യ സാരി വിതരണം- തെറ്റായ പ്രചരണമെന്ന് കെഎസ്ആർടിസി

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ നൂറാം ദിനാഘോഷത്തിന്റെ ഭാഗമായി കെഎസ്ആർടിസി ഡിപ്പോകളിൽ സാരി വിതരണം നടത്തുമെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി ചെയർമാൻ പി.എസ് പ്രമോജ് ശങ്കർ അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം വ്യാപകമായതോടെയാണ് കെഎസ്ആർടിസി വിശദീകരണവുമായി രംഗത്തെത്തിയത്. പ്രിയദർശിനി പദ്ധതിയുടെ നൂറാംദിനത്തിൽ എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും സ്ത്രീകൾക്ക് സാരി വിതരണം ചെയ്യുമെന്നായിരുന്നു പ്രചാരണം.

cake tower new
LATEST NEWS
സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട്: മുഖ്യമന്ത്രി- ആഭ്യന്തരമന്ത്രി കൂടിക്കാഴ്ച; ഇഡി കത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന്

സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട്: മുഖ്യമന്ത്രി- ആഭ്യന്തരമന്ത്രി കൂടിക്കാഴ്ച; ഇഡി കത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന്

തിരുവനന്തപുരം: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി...

ഭാര്യയും മകളും കയറിയില്ല; അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തിച്ചു; റിട്ട. റെയിൽവേ സൂപ്രണ്ടിന് സമൻസ്

ഭാര്യയും മകളും കയറിയില്ല; അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തിച്ചു; റിട്ട. റെയിൽവേ സൂപ്രണ്ടിന് സമൻസ്

പാലക്കാട്: അപായച്ചങ്ങല വലിച്ചു ട്രെയിൻ നിർത്തിച്ചതിന് റിട്ട. റെയിൽവേ സൂപ്രണ്ടിനു ആർപിഎഫ് കേസിൽ...