ഉത്രാടപാച്ചിലിന് മഴ ഭീഷണി, 12 ജില്ലയിൽ തീവ്രമഴ ജാഗ്രത

Sep 7, 2022

seena

തിരുവനന്തപുരം: ഓണ തിരക്കിന്‍റെ പരകോടിയിൽ മലയാളികളെത്തുന്ന ഉത്രാട പാച്ചിൽ ദിനം മഴയിൽ മുങ്ങുമോ എന്ന ആശങ്ക ശക്തം. ഉത്രാട ദിനത്തിൽ കേരളത്തിൽ 12 ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഉത്രാട ദിനത്തിൽ ഓറഞ്ച് അലർട്ടുള്ളത്. അതേസമയം രണ്ട് ജില്ലകളിൽ ഇന്ന് ഒരു തരത്തിലുമുള്ള മഴ ജാഗ്രതയുമില്ലെന്നതാണ് ശ്രദ്ധേയമായ മറ്റൊരുകാര്യം. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഉത്രാടപാച്ചിലിന് മഴ ഭീഷണിയില്ലാത്തത്.

cake tower new
LATEST NEWS
വിദേശയാത്രക്കാർ ശ്രദ്ധിക്കുക: ഖത്തർ അടക്കമുള്ള 9 രാജ്യങ്ങൾ ഇന്ത്യക്കാർക്കുള്ള വിസ നിയമങ്ങൾ

വിദേശയാത്രക്കാർ ശ്രദ്ധിക്കുക: ഖത്തർ അടക്കമുള്ള 9 രാജ്യങ്ങൾ ഇന്ത്യക്കാർക്കുള്ള വിസ നിയമങ്ങൾ

വിദേശയാത്രകൾ ആസൂത്രണം ചെയ്യുന്ന ഇന്ത്യൻ സഞ്ചാരികൾക്കായി പ്രധാനപ്പെട്ട വിസ വിവരങ്ങൾ. ടൂറിസം...