മൂന്ന് ചക്രവാതച്ചുഴികള്‍; ഞായാറാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴ

Nov 4, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച മൂന്ന് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.

ഇന്ന് കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട ജില്ലയിലും വെള്ളിയാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴഎന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

ലക്ഷദ്വീപിനും സമീപപ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. തീരദേശ കര്‍ണാടകയ്ക്ക് മുകളില്‍ മറ്റൊരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. തെക്കന്‍ തമിഴ്‌നാടിന് മുകളില്‍ മൂന്നാമതൊരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നതായും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഇതിന്റെയെല്ലാം സ്വാധീനഫലമായി ഞായറാഴ്ച വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും (24 മണിക്കൂറില്‍ 7 മുതല്‍ 11 സെ.മീ.വരെ) മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

LATEST NEWS
റുവാനിയ്ക്ക് മഴ നനയാതെ സ്വസ്ഥമായുറങ്ങാം; വാക്ക് പാലിച്ച് മുഖ്യമന്ത്രി; എം.ജി.എം സ്നേഹവീട് കൈമാറി

റുവാനിയ്ക്ക് മഴ നനയാതെ സ്വസ്ഥമായുറങ്ങാം; വാക്ക് പാലിച്ച് മുഖ്യമന്ത്രി; എം.ജി.എം സ്നേഹവീട് കൈമാറി

തിരുവനന്തപുരം: വിഴിഞ്ഞം മുല്ലൂര്‍ സര്‍ക്കാര്‍ കെ.വി എല്‍.പി.എസിലെ റുവാനിക്ക് വീടുവച്ചു നല്‍കുമെന്ന...

അതിജീവിതയെ കുത്തിക്കൊല്ലാൻ ശ്രമം, പിടിയിലായ പോക്സോ കേസ് പ്രതി കോടതി കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി

അതിജീവിതയെ കുത്തിക്കൊല്ലാൻ ശ്രമം, പിടിയിലായ പോക്സോ കേസ് പ്രതി കോടതി കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി

കൊച്ചി: അതിജീവിതയെ കൊലപ്പെടുത്താൻ ശ്രമിച്ച പോക്സോ കേസ് പ്രതി കോടതി കെട്ടിടത്തിൽ നിന്നും ചാടി...

സൗദാബീവി (81) അന്തരിച്ചു

സൗദാബീവി (81) അന്തരിച്ചു

ആറ്റിങ്ങൽ: വലിയ കുന്ന് പുത്തൻവീട്ടിൽ എസ് സൗദാബീവി (81) അന്തരിച്ചു. ഭർത്താവ് പരേതനായ എ മുഹമ്മദ്...