അതിജീവിതയെ കുത്തിക്കൊല്ലാൻ ശ്രമം, പിടിയിലായ പോക്സോ കേസ് പ്രതി കോടതി കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി

Nov 4, 2026

കൊച്ചി: അതിജീവിതയെ കൊലപ്പെടുത്താൻ ശ്രമിച്ച പോക്സോ കേസ് പ്രതി കോടതി കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. പെരുമ്പാവൂർ കോടതിയിലാണ് നാടകീയ രം​ഗങ്ങളുണ്ടായത്. പെരുമ്പാവൂർ അറയ്ക്കപ്പടി പെരുമാനി സ്വദേശി മുഹമ്മദ് അദിനാൻ (22) ആണ് പെരുമ്പാവൂർ കോടതിയുടെ ഒന്നാം നിലയിൽ നിന്നും ചാടിയത്.

തിങ്കളാഴ്ച ഉച്ചയോടെ അദിനാൻ ഇരയായ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറി മർദ്ദിക്കുകയും കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. പെൺകുട്ടിയെ വലിച്ചിഴച്ച് സിറ്റൗട്ടിലേക്ക് കൊണ്ടുവന്നാണ് അദിനാൻ കുത്തിയത്. കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും പെൺ‌കുട്ടി കുതറിമാറിയതിനാലാണ് രക്ഷപ്പെട്ടത്.

പെൺകുട്ടിയുടെ നിലവിളി കേട്ട് ആളുകൾ ഓടിയെത്തിയതോടെയാണ് അദിനാൻ ഓടി രക്ഷപ്പെട്ടത്. പിന്നീട് പൊലീസ് നടത്തിയ തിരച്ചിലിലാണ് പെൺകുട്ടിയുടെ വീടിന് സമീപത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന അദിനാനെ പിടികൂടിയത്. അറസ്റ്റ് ചെയ്ത അദിനാനെ പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കാൻ കൊണ്ടു വന്നപ്പോഴാണ്, കൈവിലങ്ങണിയിച്ചിരുന്ന പ്രതി കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയത്. ഇയാളുടെ പരിക്ക് ​ഗുരുതരമല്ലെന്നാണ് വിവരം.

LATEST NEWS
അച്ഛന്റെ മരണവും പാതിവഴിയിലായ കൊച്ചുവീടും; അ‍ഞ്ജനയ്ക്ക് ഇനി സുരക്ഷിതമായി തല ചായ്ക്കാം, വാക്ക് പാലിച്ച് സുരേഷ് ​ഗോപി

അച്ഛന്റെ മരണവും പാതിവഴിയിലായ കൊച്ചുവീടും; അ‍ഞ്ജനയ്ക്ക് ഇനി സുരക്ഷിതമായി തല ചായ്ക്കാം, വാക്ക് പാലിച്ച് സുരേഷ് ​ഗോപി

അച്ഛന്റെ മരണത്തോടെ പാതിവഴിയിൽ നിലച്ച വീടുപണിയും അനിശ്ചിതത്വത്തിലായ പഠനസ്വപ്നങ്ങളുമായി,...

റുവാനിയ്ക്ക് മഴ നനയാതെ സ്വസ്ഥമായുറങ്ങാം; വാക്ക് പാലിച്ച് മുഖ്യമന്ത്രി; എം.ജി.എം സ്നേഹവീട് കൈമാറി

റുവാനിയ്ക്ക് മഴ നനയാതെ സ്വസ്ഥമായുറങ്ങാം; വാക്ക് പാലിച്ച് മുഖ്യമന്ത്രി; എം.ജി.എം സ്നേഹവീട് കൈമാറി

തിരുവനന്തപുരം: വിഴിഞ്ഞം മുല്ലൂര്‍ സര്‍ക്കാര്‍ കെ.വി എല്‍.പി.എസിലെ റുവാനിക്ക് വീടുവച്ചു നല്‍കുമെന്ന...