കളിയ്ക്കുന്നതിനിടെ കിണറ്റില്‍ വീണ് പതിനാല് വയസുകാരന്‍ മരിച്ചു

Nov 12, 2022

seena

കോട്ടയം: കളിയ്ക്കുന്നതിനിടെ കിണറ്റില്‍ വീണ് പതിനാല് വയസുകാരന്‍ മരിച്ചു. കാഞ്ഞിരപ്പള്ളി പാറത്തോട് പഴൂമല കൈപ്പന്‍പ്ലാക്കല്‍ ഷെനറ്റ്-പ്രിയങ്ക ദമ്പതികളുടെ മകന്‍ ആര്യനന്ദ് ആണ് മരിച്ചത്. പതിനാലുവയസായിരുന്നു. വൈകീട്ട് നാലുമണിയോടെയാണ് അപകടം. കൂട്ടുകാരുമൊത്ത് കളിയ്ക്കുന്നതിനിടെ സ്വകാര്യ വ്യക്തിയുടെ സംരക്ഷണ ഭിത്തി കെട്ടാത്ത കിണറ്റിലേയ്ക്ക് കുട്ടി വീഴുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് കുട്ടിയെ കിണറ്റില്‍ നിന്ന് കരയ്ക്ക് കയറ്റിയങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

cake tower new
LATEST NEWS