കിളിമാനൂർ ബി ആർ സി യുടെ നേതൃത്വത്തിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്ന ഭിന്നശേഷി കുട്ടികളുടെ ഏകദിന സ്നേഹസംഗമം “ഉയരെ- 23 ” പദ്ധതി സംഘടിപിച്ചു. ഗാർഹിക അന്തരീക്ഷത്തിൽ നിന്ന് പുറത്തു പോകാൻ പരമാവധി താൽപര്യം കാണിക്കുന്ന കുട്ടികളെയും രക്ഷകർത്താക്കളേയും പുത്തൻകുളം കാവേരി ആനത്താവളത്തിലെത്തിച്ചാണ് ഏകദിനസംഗമം ഒരുക്കിയത്.കിളിമാനൂർ ബി ആർ സി പരിധിയിലെ എഡ്യൂക്കബിൾ, ട്രെയ് നബിൾ, കസ്റ്റോടിയൽ വിഭാഗത്തിലായി 65 കുട്ടികൾക്കാണ് എല്ലാ ബുധനാഴ്ചയും ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകി വരുന്നത്.
എട്ട് പഞ്ചായത്തുകളിൽ നിന്നായി കസ്റ്റോടിയൽ വിഭാഗത്തിൽ വരുന്ന 30 ഭിന്നശേഷി കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഉൾപ്പെടെ 80 പേർ സംഗമത്തിൽ പങ്കെടുത്തു. ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ആറ്റിങ്ങൽ ശാഖയുടെ നേതൃത്വത്തിൽ ദന്തപരിശോധന ക്യാമ്പും,ബിഎൻ ഐ അസോസിയേഷന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ശിശുദിന ഉപഹാര വിതരണവും, അജിൽ മണിമുത്തും സംഘവും അവതരിപ്പിച്ച നാടൻപാട്ട് ദൃശ്യ ശ്രവ്യ വിരുന്നും സ്നേഹ സംഗമത്തിന് കൂടുതൽ മികവേകി. പുത്തൻകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്മിണിയമ്മ സ്നേഹസംഗമം ഉദ്ഘാടനം ചെയിതു.സ്പെഷ്യൽ എഡ്യൂക്കേറ്റർ മഞ്ജു മാത്യു അധ്യക്ഷത വഹിച്ചു.ജില്ലാ പ്രോഗ്രാം ഓഫീസർ ബി ശ്രീകുമാരൻ, ട്രെയിനർ വൈശാഖ് കെ എസ്, ആർ സി കോഡിനേറ്റർ സ്മിത പി കെ, ഡോക്ടർമാരായ ദീപ ജി,അരുൺ എസ് , ഷമീം മുഹമ്മദ്,അരുൺ എസ് ബാബു,ആറ്റിങ്ങൽ ഗിരിജാസ് ലാബിന്റെ മേധാവിയായ ഡോക്ടർ ഗിരിജ വി എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.

















