കിളിമാനൂരിൽ കാട്ടുപന്നിയെ കൊന്ന് ഇറച്ചിയാക്കിയ സംഘം പിടിയിൽ

Dec 10, 2025

seena

കിളിമാനൂർ പഞ്ചായത്ത് വക ശ്മശാനത്തില്‍ കാട്ടുപന്നിയെ കുരുക്കുവച്ച്‌ പിടിച്ച്‌ ഇറച്ചിയാക്കിയ സംഘത്തെ പാലോട് റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ പിടികൂടി.
കിളിമാനൂർ മലയ മഠം സിന്ധു ഭവനില്‍ മണിലാല്‍ (31), സഹോദരൻ മഹേഷ് ലാല്‍ (29), കല്ലറക്കോണം അശ്വതി ഭവനില്‍ അനീഷ് (32), കടമ്പാട്ടുകോണം സൂര്യാ ഭവനില്‍ സൂരജ് (26) എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ മലയമഠം എല്‍.പി സ്കൂളിന് സമീപം അഖില്‍ ഒളിവിലാണ്.

കഴിഞ്ഞ ദിവസം രാത്രി 12മണിയോടെ കുരുക്കുവച്ച്‌ പിടിച്ച പന്നിയെ തൊട്ടടുത്തുള്ള മണിലാലിന്റെ കുടുംബ വീട്ടില്‍ വച്ച്‌ ഇറച്ചിയാക്കുന്നതിനിടെ പുലർച്ചെ 3മണിയോടെയാണ് വനം ഉദ്യോഗസ്ഥരെത്തി പ്രതികളെ പിടികൂടിയത്. പിടികൂടിയ പ്രതികളെ വനം കോടതിയില്‍ ഹാജരാക്കും.

cake tower new
LATEST NEWS