കിഴുവിലം ഗ്രാമപഞ്ചായത്തിൽ കിഴങ്ങുവർഗ്ഗ കിറ്റു വിതരണം നടന്നു

Nov 11, 2021

കിഴുവിലം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം 2021-2022 സാമ്പത്തിക വർഷം വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള കിഴങ്ങു വർഗ വിളകളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കിഴങ്ങുവർഗ്ഗ കിറ്റു വിതരണ ഉത്‌ഘാടനം ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്‌സൺ സുലഭ. എസ് അദ്യക്ഷനായ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോമണി ഉത്‌ഘാടനം ചെയ്തു. ആശംസകൾ അർപ്പിച്ചുകൊണ്ട് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഗോപകുമാർ, ആരോഗ്യവിദ്യാഭാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്‌സൺ വിനീത എന്നിവർ സംസാരിച്ചു.

ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ഉമ ,ആശ, പ്രസന്ന ,ജയശ്രീ കൃഷ്ണ , വൻസലകുമാരി, രഘൂ, അനന്തകൃഷ്ണൻ , അനീഷ് എന്നിവർ പങ്കെടുത്തു.

LATEST NEWS
‘എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്’: സന്ദേശം വ്യാജമെന്ന് വിദ്യാഭ്യാസ മന്ത്രി

‘എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്’: സന്ദേശം വ്യാജമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്പ് നല്‍കും എന്ന അറിയിപ്പ് വ്യാജമെന്ന്...